മങ്കാദിങ് വേണ്ട, ഐപിഎല്‍ ടീം ക്യാപ്റ്റന്‍മാര്‍ നേരത്തെ തീരുമാനിച്ചിരുന്നു, എന്നിട്ടും അശ്വിന്‍!

വിരാട് കോഹ് ലിയും, എംഎസ് ധോനിയും ഉള്‍പ്പെടെയുള്ള നായകന്മാര്‍ പങ്കെടുത്ത യോഗത്തിലാണ് മങ്കാദിങ്ങിലൂടെ വിക്കറ്റ് വീഴ്ത്തുന്നതിനെതിരെ തീരുമാനമായത്
മങ്കാദിങ് വേണ്ട, ഐപിഎല്‍ ടീം ക്യാപ്റ്റന്‍മാര്‍ നേരത്തെ തീരുമാനിച്ചിരുന്നു, എന്നിട്ടും അശ്വിന്‍!

ഐപിഎല്‍ ടീമുകളുടെ നായകന്മാര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച് മങ്കാദിങ്ങിനെതിരെ തീരുമാനമെടുത്തിരുന്നതായി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. വിരാട് കോഹ് ലിയും, എംഎസ് ധോനിയും ഉള്‍പ്പെടെയുള്ള നായകന്മാര്‍ പങ്കെടുത്ത യോഗത്തിലാണ് മങ്കാദിങ്ങിലൂടെ വിക്കറ്റ് വീഴ്ത്തുന്നതിനെതിരെ തീരുമാനമായത് എന്ന് രാജീവ് ശുക്ല പറയുന്നു. 

ഐപിഎല്ലിന്റെ ഏത് സീസണിലാണ് ഈ യോഗം ചേര്‍ന്നത് എന്ന് രാജീവ് ശുക്ല വ്യക്തമാക്കിയില്ല. ടീം നായകന്മാര്‍, മാച്ച് റഫറികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ബാറ്റ്‌സ്മാന്‍ ക്രീസിന് പുറത്തേക്ക് വന്നാല്‍ ബൗളര്‍ റണ്‍ഔട്ട് ആക്കുവാന്‍ പാടില്ല എന്ന ധാരണയില്‍ എത്തിയത് എന്ന് രാജീവ് ശുക്ല തന്റെ ട്വീറ്റില്‍ പറയുന്നു. 

പന്ത്രണ്ടാം സീസണിലേക്ക് എത്തിയിരിക്കുന്ന ഐപിഎല്ലില്‍ ആദ്യമായിട്ടാണ് മങ്കാദിങ്ങിലൂടെ ഒരു താരം ഔട്ടാവുന്നത്. അശ്വിന്റെ നീക്കത്തിനെതിരെ വലിയ തോതില്‍ വിവാദം ഉയരുമ്പോഴും തന്റെ നിലപാടില്‍ ഉറച്ച് നിന്നാണ് അശ്വിന്റെ പ്രതികരണം വരുന്നത്. നിയമത്തില്‍ പറയുന്നതാണ് ഞാന്‍ ചെയ്തത്. ഞാന്‍ ചെയ്തതില്‍ തെറ്റുണ്ട് എങ്കില്‍ നിയമം പുനഃപരിശോധിക്കുകയാണ് വേണ്ടത് എന്നായിരുന്നു അശ്വിന്റെ വാക്കുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com