മെസി ഇല്ലാതെ കോപ്പ അമേരിക്ക? അര്‍ജന്റീനിയന്‍ കോച്ച് പറയുന്നു, മെസിയെ ആശ്രയിക്കാത്ത ടീം വേണം

വ്യാഴാഴ്ച മൊറോക്കോയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ മെസി കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് ഇത്
മെസി ഇല്ലാതെ കോപ്പ അമേരിക്ക? അര്‍ജന്റീനിയന്‍ കോച്ച് പറയുന്നു, മെസിയെ ആശ്രയിക്കാത്ത ടീം വേണം

കോപ്പ അമേരിക്ക ആവേശം ഉയരുമ്പോള്‍ അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമുണ്ടാകും. അര്‍ജന്റീനിയന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കോപ്പ അമേരിക്കയില്‍ കളിക്കാന്‍ മെസി ഉണ്ടാവും. ഇവിടെ മെസി മികച്ച കളി പുറത്തെടുക്കുവാന്‍ ശ്രമിച്ചു. കോപ്പ അമേരിക്കയില്‍ മെസി കളിക്കുമെന്നത് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്. വെനസ്വലയ്‌ക്കെതിരായ മത്സരത്തിന് ശേഷം ആ കളിയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. എന്നാല്‍ വരാന്‍ പോകുന്ന കളികളെ കുറിച്ച് സംസാരിച്ചില്ലെന്നും സ്‌കലോനി പറയുന്നു. 

റഷ്യന്‍ ലോക കപ്പിന് ശേഷം മെസി ആദ്യമായി അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ ഇറങ്ങിയതായിരുന്നു വെനസ്വേലയ്‌ക്കെതിരായ മത്സരം. എന്നാല്‍ മെസിക്ക് കാര്യമായൊന്നും അവിടെ അര്‍ജന്റീനയ്ക്ക് വേണ്ടി ചെയ്യുവാനായില്ല. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന തോറ്റു മടങ്ങി. 

വ്യാഴാഴ്ച മൊറോക്കോയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ മെസി കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് ഇത്. മെസിക്കൊപ്പം ചേര്‍ന്ന് മികച്ച ടീം ഉണ്ടാക്കുവാനായിരിക്കും ശ്രമിക്കുക എന്നും സ്‌കലോനി പറയുന്നു. മെസിയെ ആശ്രയിച്ചല്ലാതെയുള്ള ഒരു ടീമിനെ കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണ് ശ്രമമെന്ന് അദ്ദേഹം പറയുന്നു. ജൂണ്‍ 14 മുതലാണ് കോപ അമേരിക്ക. 1993ന് ശേഷം അര്‍ജന്റീനയ്ക്ക് കോപ അമേരിക്ക ജയിക്കുവാനായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com