2012ലെ അശ്വിന്റെ മങ്കാദിങ് ഇങ്ങനെ, വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലങ്കന്‍ ഇന്നിങ്‌സിന്റെ 40ാം ഓവറില്‍ നോണ്‍ സ്‌ട്രൈക്കറായ തിരിമന്നയെ അശ്വിന്‍ മങ്കാദിങ് ചെയ്തു
2012ലെ അശ്വിന്റെ മങ്കാദിങ് ഇങ്ങനെ, വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കി അശ്വിന്‍ തുടങ്ങിവെച്ച വിവാദത്തിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. 2012ല്‍ അശ്വിന്‍ ലങ്കന്‍ താരത്തെ മങ്കാദിങ് ചെയ്തതും ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അശ്വിന്‍ അന്ന് ലങ്കന്‍ താരത്തെ മങ്കാദിങ് ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോള്‍ ഷെയര്‍ ചെയ്യുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. 

ഓസ്‌ട്രേലിയയില്‍ നടന്ന സിബിഎസ് പരമ്പരയ്ക്കിടെയായിരുന്നു സംഭവം. ലങ്കന്‍ ഇന്നിങ്‌സിന്റെ 40ാം ഓവറില്‍ നോണ്‍ സ്‌ട്രൈക്കറായ തിരിമന്നയെ അശ്വിന്‍ മങ്കാദിങ് ചെയ്തു. എന്നാല്‍ ആ സമയം ഇന്ത്യയെ നയിച്ച വീരേന്ദര്‍ സെവാഗ് അപ്പീല്‍ പിന്‍വലിച്ചു. 

ബട്ട്‌ലറെ പുറത്താക്കിയ രീതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ചെയ്തതില്‍ കുറ്റബോധമില്ലെന്ന് പറഞ്ഞാണ് അശ്വിന്‍ മുന്നോട്ടു വന്നത്. മങ്കാദിങ്ങിന്റെ ധാര്‍മികതയെ ചോദ്യം ചെയ്തുള്ള ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിക്കുകയാണ്. അശ്വിന് പിന്തുണയാവുന്ന വാക്കുകളുമായിട്ടാണ് രാഹുല്‍ ദ്രാവിഡ്, ഹര്‍ഷ ബോഗ്ലെ എന്നിവര്‍ രംഗത്തെത്തിയത്. 

നിയമത്തിനുള്ളില്‍ നിന്നുകൊണ്ടാണ് അശ്വിന്‍ അത് ചെയ്തത്. എന്നാല്‍, അങ്ങിനെ ചെയ്യുന്നതിന് മുന്‍പ് മുന്നറിയിപ്പ് കൊടുക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. എന്നാല്‍ അതിന്റെ പേരില്‍ അശ്വിന്റെ സ്വഭാവം മോശമാണ് എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നുമാണ് ദ്രാവിഡ് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com