അമ്രാപാലി ഗ്രൂപ്പ് പറ്റിച്ചവരില്‍ ധോനിയും, 40 കോടി രൂപ നല്‍കാനുണ്ട്; ധോനി സുപ്രീംകോടതിയെ സമീപിച്ചു

46,000 ഉപയോക്താക്കള്‍ അമ്രപാലി ഗ്രൂപ്പിനെതിരെ നല്‍കിയ പരാതി സുപ്രീംകോടതിയുടെ പരിഗണനയില്‍ വരവെയാണ് ധോനിയും കോടതിക്ക് മുന്നിലെത്തുന്നത്
അമ്രാപാലി ഗ്രൂപ്പ് പറ്റിച്ചവരില്‍ ധോനിയും, 40 കോടി രൂപ നല്‍കാനുണ്ട്; ധോനി സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: അമ്രപാലി ഗ്രൂപ്പില്‍ നിന്നും തനിക്ക് ലഭിക്കേണ്ട പ്രതിഫലം ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ക്രിക്കറ്റ് താരം എംഎസ് ധോനി. അമ്രപാലി ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ്ങിനും, ബ്രാന്‍ഡിങ്ങിനും തന്റെ സേവനം ഉപയോഗിച്ചതിന്റെ പ്രതിഫലമായി 40 കോടി രൂപ നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് ധോനി കോടതിയെ സമീപിച്ചിരിക്കുന്നത്. 

46,000 ഉപയോക്താക്കള്‍ അമ്രപാലി ഗ്രൂപ്പിനെതിരെ നല്‍കിയ പരാതി സുപ്രീംകോടതിയുടെ പരിഗണനയില്‍ വരവെയാണ് ധോനിയും കോടതിക്ക് മുന്നിലെത്തുന്നത്. പണം നല്‍കിയിട്ടും ഫഌറ്റ് കൈമാറാതെ തട്ടിപ്പ് നടത്തിയെന്ന പേരിലാണ് ഉപയോക്താക്കള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

2009ലാണ് ധോനി അമ്രപാലി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാവുന്നത്. 2016 വരെ അമ്രപാലി ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഇന്ത്യന്‍ മുന്‍ നായകന്‍. തട്ടിപ്പ് കമ്പനിയെ ധോനി പ്രമോട്ട് ചെയ്യുന്നു എന്ന ക്യാംപെയ്ന്‍ സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചതോടെയാണ് ധോനി ഇവരുമായുള്ള സഹകരണം അവസാനിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com