ഞങ്ങളുടെ പ്രായം 60 വയസല്ല, ധോനി നിരന്തരം ഞങ്ങളെ ഓര്‍മപ്പെടുത്തുന്ന ഒരു കാര്യവുമുണ്ട്; ബ്രാവോയുടെ മറുപടി

ഏത് കായിക ഇനത്തിലും ഏത് കളിയിലും നിങ്ങള്‍ക്ക് പരിചയ സമ്പത്തിനെ തോല്‍പ്പിക്കുവാനാവില്ല
ഞങ്ങളുടെ പ്രായം 60 വയസല്ല, ധോനി നിരന്തരം ഞങ്ങളെ ഓര്‍മപ്പെടുത്തുന്ന ഒരു കാര്യവുമുണ്ട്; ബ്രാവോയുടെ മറുപടി

പ്രായത്തിന്റെ പേരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നേര്‍ക്ക് വിമര്‍ശനവുമായി എത്തുന്നവര്‍ക്ക് മറുപടിയുമായി ഓള്‍ റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ. ഞങ്ങള്‍ അറുപത് വയസ് പിന്നിട്ടവര്‍ അല്ലെന്നാണ് ബ്രാവോ പറയുന്നത്. 

ഞങ്ങളുടെ പ്രായത്തെ കുറിച്ച് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. ഗൂഗിള്‍ ചെയ്താല്‍ നിങ്ങള്‍ക്കും ഞങ്ങളുടെ പ്രായം അറിയുവാനാവും. എന്നാല്‍ അതൊരു വിഷയമേ അല്ല. ഞങ്ങള്‍ അറുപത് വയസ് പ്രായമുള്ളവര്‍ ഒന്നുമല്ല. 32, 35 വയസ് പ്രായക്കാരാണ് ഞങ്ങള്‍. ഇപ്പോഴും ഞങ്ങള്‍ ചെറുപ്പമാണ്. ഞങ്ങളുടെ ശരീരത്തെ ഞങ്ങള്‍ വേണ്ട രീതിയില്‍ നോക്കുന്നുണ്ട്, അനുഭവ സമ്പത്തും ഞങ്ങള്‍ക്കുണ്ടെന്നും ബ്രാവോ പറയുന്നു. 

ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ഞങ്ങള്‍ക്കൊപ്പമുണ്ട് എന്നതാണ് മറ്റ് ടീമുകളില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വ്യത്യസ്തമാക്കുന്നത്. ഏത് കായിക ഇനത്തിലും ഏത് കളിയിലും നിങ്ങള്‍ക്ക് പരിചയ സമ്പത്തിനെ തോല്‍പ്പിക്കുവാനാവില്ല. ഞങ്ങളുടെ പോരായ്മകള്‍ ഞങ്ങള്‍ക്കറിയാം. ഫാസ്റ്റസ്റ്റ് ടീം അല്ല ഞങ്ങളുടേത്, എന്നാല്‍ സ്റ്റാമാര്‍ട്ടെസ്റ്റ് ടീം ആണ് എന്നാണ് ധോനി തന്നെ ഞങ്ങളെ എപ്പോഴും ഓര്‍മപ്പെടുത്തുന്നതെന്നും ബ്രാവോ പറയുന്നു. 

പ്ലാന്‍ ചെയ്ത് ഞങ്ങളൊന്നും ചെയ്യുന്നില്ല. ടീം മീറ്റിങ്ങുകളും ഞങ്ങള്‍ക്കില്ല. ഒഴിക്കിന് അനുസരിച്ച് പോവുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് മാറുവാന്‍ ഞങ്ങള്‍ക്കാകും, പരിചയസമ്പത്താണ് അവിടെ ഞങ്ങള്‍ക്ക് തുണയാവുന്നത് എന്നും ബ്രാവോ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com