മങ്കാദിങ് വിവാദം കത്തി നില്‍ക്കുമ്പോള്‍ അശ്വിനും കൂട്ടരും ഇന്നിറങ്ങുന്നു; ജയം തുടരാന്‍ പഞ്ചാബും കൊല്‍ക്കത്തയും

സണ്‍റൈസേഴ്‌സിന് എതിരെ അവസാന 18 പന്തില്‍ ജയിക്കുവാന്‍ വേണ്ടിയിരുന്ന 53 റണ്‍സ് അടിച്ചെടുത്ത് റസലായിരുന്നു കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്.
മങ്കാദിങ് വിവാദം കത്തി നില്‍ക്കുമ്പോള്‍ അശ്വിനും കൂട്ടരും ഇന്നിറങ്ങുന്നു; ജയം തുടരാന്‍ പഞ്ചാബും കൊല്‍ക്കത്തയും

മങ്കാദിങ് വിവാദത്തിന്റെ അലയൊലികള്‍ അവസാനിക്കാതെ നില്‍ക്കുന്നതിന് ഇടയില്‍ ആര്‍ അശ്വിനും കൂട്ടരും ഇന്ന് വീണ്ടുമിറങ്ങും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇറങ്ങുന്നത്. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്നായിരുന്നു രാജസ്ഥാനെ പഞ്ചാബ് തോല്‍വിയിലേക്ക് തള്ളിയിട്ടത്. രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ 13ാം ഓവറില്‍ മങ്കാദിങ്ങിലൂടെ ജോസ് ബട്ട്‌ലറുടെ വിക്കറ്റ് വീഴ്ത്തിയ അശ്വിന് നേര്‍ക്ക് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. മങ്കാദിങ് ക്രിക്കറ്റില്‍ നിന്നും വിലക്കണമോ വേണ്ടയോ എന്നതിലൂന്നിയുള്ള ചര്‍ച്ചകള്‍ ചൂടി പിടിക്കുന്നതിനിടെ കളിക്കളത്തിലിറങ്ങുന്ന അശ്വിന് കഴിഞ്ഞ കളിയുടെ സമ്മര്‍ദ്ദം ഉണ്ടാവുമെന്ന് വ്യക്തം. 

സീസണിലെ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ജയിച്ചാണ് തുടങ്ങിയത്. സണ്‍റൈസേഴ്‌സിന് എതിരെ അവസാന 18 പന്തില്‍ ജയിക്കുവാന്‍ വേണ്ടിയിരുന്ന 53 റണ്‍സ് അടിച്ചെടുത്ത് റസലായിരുന്നു കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡനിലാണ് പഞ്ചാബ് രണ്ടാം ജയം തേടി എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com