ആ റൂള്‍ അശ്വിനെ തിരിഞ്ഞുകൊത്തി, സര്‍ക്കിളിനുള്ളില്‍ എത്ര ഫീല്‍ഡര്‍മാരെന്ന് പോലും അറിയില്ല; കലിപ്പ് തീര്‍ത്ത് ആരാധകര്‍

നിയമത്തെ മുറുകെ പിടിച്ച് മങ്കാദിങ്ങിനെ ന്യായീകരിച്ച അശ്വിനോടുള്ള കലിപ്പ് തീര്‍ക്കാനുള്ള വക കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് ഇടയില്‍ അശ്വിന്‍ തന്നെ നല്‍കി
ആ റൂള്‍ അശ്വിനെ തിരിഞ്ഞുകൊത്തി, സര്‍ക്കിളിനുള്ളില്‍ എത്ര ഫീല്‍ഡര്‍മാരെന്ന് പോലും അറിയില്ല; കലിപ്പ് തീര്‍ത്ത് ആരാധകര്‍

കൊല്‍ക്കത്ത: മങ്കാദിങ് വിവാദം കെട്ടടങ്ങാതെ നില്‍ക്കുന്നതിന് ഇടയിലാണ് അശ്വിന് കിങ്‌സ് ഇലവന്‍ പഞ്ചാബിലെ സീസണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനായി നയിക്കേണ്ടി വന്നത്. നിയമത്തെ മുറുകെ പിടിച്ച് മങ്കാദിങ്ങിനെ ന്യായീകരിച്ച അശ്വിനോടുള്ള കലിപ്പ് തീര്‍ക്കാനുള്ള വക കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് ഇടയില്‍ അശ്വിന്‍ തന്നെ നല്‍കി. 

കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ 17ാം ഓവറിലെ അവസാന പന്തില്‍ റസലിന്റെ വിക്കറ്റ് മുഹമ്മദ് ഷമി വീഴ്ത്തി. എന്നാല്‍ അമ്പയര്‍ ആ ഡെലിവറിയില്‍ നോബോള്‍ വിളിച്ചു. സര്‍ക്കിളിനുള്ളില്‍ നാല് ഫീല്‍ഡര്‍മാര്‍ ഉണ്ടാവണം എന്നിരിക്കെ അശ്വിന്‍ നിര്‍ത്തിയത് മൂന്ന് പേരെ മാത്രം. 

മൂന്ന് റണ്‍സ് മാത്രം എടുത്ത് ക്രീസില്‍ നില്‍ക്കുകയായിരുന്നു റസല്‍ ആ സമയം. പിന്നെ 17 പന്തില്‍ നിന്നും മൂന്ന് ഫോറും അഞ്ച് സിക്‌സും പറത്തി 48 റണ്‍സ് എടുത്താണ് റസല്‍ ക്രീസ് വിട്ടത്. നിയമത്തെ മുറുകെ പിടിച്ച അശ്വിന് നിയമം തന്നെ കൊടുത്ത മറുപടിയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. 

ഫീല്‍ഡ് സെറ്റ് ചെയ്തതില്‍ വന്ന പിഴവിലെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് മത്സരശേഷം അശ്വിന്‍ പറഞ്ഞു. ചെറിയ കാര്യങ്ങളില്‍ ഞങ്ങള്‍ ശ്രദ്ധ കൊടുത്തിരുന്നില്ല. ഈ ഫോര്‍മാറ്റില്‍ ചെറിയ പിഴവുകള്‍ക്ക് വലിയ ശിക്ഷ നേരിടണം. ഞാന്‍ ശ്രദ്ധിക്കണമായിരുന്നു. ഫീല്‍ഡര്‍മാര്‍ അക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമെന്നാണ് കരുതിയത്. എന്നാല്‍ അരങ്ങേറ്റം കുറിച്ച താരത്തിന് പിഴവ് പറ്റിയെന്നും അശ്വിന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com