ഒളിംപിക്‌സിലേക്ക് ബ്രേക്ക്ഡാന്‍സും? നിര്‍ണായക തീരുമാനം വരുന്നു

രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയിലെ അംഗരാജ്യങ്ങള്‍ ചര്‍ച്ചയ്‌ക്കെത്തുന്ന ജൂണില്‍ ഈ വിഷയത്തില്‍ തീരുമാനമാകും
ഒളിംപിക്‌സിലേക്ക് ബ്രേക്ക്ഡാന്‍സും? നിര്‍ണായക തീരുമാനം വരുന്നു

2024ലെ പാരീസ് ഒളിംപിക്‌സില്‍ ബ്രേക്ക്ഡാന്‍സിങ്ങും മത്സര ഇനമായേക്കും. ബ്രേക്ക്ഡാന്‍സിങ്, സ്‌കേറ്റ്‌ബോര്‍ഡിങ്, സ്‌പോര്‍ട് ക്ലൈബിങ്, സര്‍ഫിങ് എന്നിവ  മത്സര ഇനമാക്കുവാനുള്ള നിര്‍ദേശം രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി മുന്നോട്ടു വെച്ചു. 

രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയിലെ അംഗരാജ്യങ്ങള്‍ ചര്‍ച്ചയ്‌ക്കെത്തുന്ന ജൂണില്‍ ഈ വിഷയത്തില്‍ തീരുമാനമാകും. അടുത്ത വര്‍ഷം ഡിസംബറില്‍ ചേരുന്ന ബോര്‍ഡ് യോഗത്തിലാവും ഈ നാല് ഇനങ്ങളെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. 

സമ്മര്‍ ഒളിംപിക്‌സിലെ പുതുമുഖമായിരിക്കും ബ്രേക്ക്ഡാന്‍സിങ്. എങ്ങിനെ ഈ മത്സരങ്ങളുടെ വിധി നിര്‍ണയിക്കാം, ഈ ഇനങ്ങളുടെ സമഗ്രത, എന്നിവ വിലയിരുത്തിയതിന് ശേഷമാകും അന്തിമ തീരുമാനം എടുക്കുക. ഒളിംപിക്‌സില്‍ കൂടുതല്‍ ലിംഗ സമത്വം കൊണ്ടുവരുമെന്നും, ഒളിംപിക്‌സിലേക്ക് യുവത്വത്തെ കൂടുതല്‍ കൊണ്ടുവരുവാനാണ് ശ്രമമെന്നും രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com