റെയ്‌നയെ ''ഹറാമി ലോണ്ട'' എന്ന് വിളിച്ച് ധോനി; കാര്യമിതാണ്

തുടര്‍ച്ചയായ രണ്ട് ആധികാരിക ജയങ്ങള്‍ നേടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പന്ത്രണ്ടാം ഐപിഎല്‍ സീസണിന് തുടക്കമിടുന്നത്
റെയ്‌നയെ ''ഹറാമി ലോണ്ട'' എന്ന് വിളിച്ച് ധോനി; കാര്യമിതാണ്

തുടര്‍ച്ചയായ രണ്ട് ആധികാരിക ജയങ്ങള്‍ നേടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പന്ത്രണ്ടാം ഐപിഎല്‍ സീസണിന് തുടക്കമിടുന്നത്. ജയത്തിലേക്ക് ടീം എത്തുന്നതിന്റെ ആഘോഷങ്ങള്‍ക്ക് ഇടയില്‍ വന്ന കേദാര്‍ ജാദവിന്റെ ജന്മദിനവും ടീം ഡ്രസിങ് റൂമില്‍ തകര്‍ത്താഘോഷിച്ചു. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. 

ജാദവിന്റെ മുഖം പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം താരത്തെ കേക്കില്‍ മുക്കുകയായിരുന്നു ടീം അംഗങ്ങള്‍. അതിനിടയില്‍ ജാദവിനെ സഹായിക്കുവാന്‍ എത്തിയതാവട്ടെ സുരേഷ് റെയ്‌നയും. ദേഹത്തായ കേക്ക് തുടയ്ക്കുവാന്‍ ടവ്വല്‍ നല്‍കി റെയ്‌ന എത്തിയപ്പോഴേക്കും അതിനെ കളിയാക്കി ധോനിയെത്തി. 

ഹരാമി ലോണ്ട എന്നാണ് റെയ്‌നയെ ധോനി വിളിക്കുന്നത്. കേക്ക് മുഴുവന്‍ ജാദവിന്റെ ദേഹത്ത് പുരട്ടിയതിന് ശേഷം സഹായിക്കുവാന്‍ എത്തുന്നതിനെ കളിയാക്കുകയാണ് ധോനി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com