ആ തകര്‍പ്പന്‍ ബൗളിങ്ങിലേക്ക് എത്തിച്ച് മാനസികാവസ്ഥ എന്തായിരുന്നു? ബൂമ്ര പറയുന്നു

20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബൂമ്രയാണ് മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായത്.
ആ തകര്‍പ്പന്‍ ബൗളിങ്ങിലേക്ക് എത്തിച്ച് മാനസികാവസ്ഥ എന്തായിരുന്നു? ബൂമ്ര പറയുന്നു

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബൂമ്ര പതറിയത് ആരാധകരെ നിരാശയിലാക്കിയിരുന്നു. എന്നാല്‍, ബാംഗ്ലൂരിനെതിരെ ഡെത്ത് ബൗളിങ് മാസ്റ്റര്‍ ക്ലാസുമായെത്തി പെട്ടെന്ന് തന്നെ ഫോം വീണ്ടെടുക്കുവാന്‍ ബൂമ്രയ്ക്കായി. ആ തിരിച്ചു വരവിന് സഹായിച്ച ഘടകങ്ങളെ കുറിച്ച് പറയുകയാണ് ബൂമ്ര ഇപ്പോള്‍. 

ഓരോ ബോളിലും ശ്രദ്ധ കൊടുത്ത് സംയമനം കൊണ്ടുവരുവാനായിരുന്നു ശ്രമം. ആ സാഹചര്യത്തില്‍ കാര്യങ്ങള്‍ തിരികെ പിടിക്കുന്നതിനുള്ള ശ്രമം. നമ്മള്‍ അധികമൊന്നും പിറകില്‍ പോയിരുന്നില്ല. എന്റെ പദ്ധതികളില്‍ ശ്രദ്ധ കൊടുത്ത്, എന്റെ ശക്തി വീണ്ടെടുക്കുവാനാണ് ശ്രമിച്ചത് എന്നാണ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് ശേഷം ബൂമ്ര പ്രതികരിച്ചത്. 

20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബൂമ്രയാണ് മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായത്. ബൂമ്ര ഫോമിലേക്കെത്തിയത് ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യയ്ക്കും ആശ്വാസം നല്‍കുന്നു. ബൂമ്ര ഇതിഹാസമാണെന്നായിരുന്നു മുംബൈ ഇന്ത്യന്‍സിലെ ഹര്‍ദിക്കിന്റെ സഹതാരം ക്രുനാല്‍ പാണ്ഡ്യ പറഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടിയാണ് എങ്കിലും മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് എങ്കിലും ഒരു രക്ഷയുമില്ലാത്ത കളിയാണ് ബൂമ്ര പുറത്തെടുക്കുന്നത് എന്നും ക്രുനാല്‍ പാണ്ഡ്യ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com