അഞ്ച് ലെഗ് സ്പിന്‍ വേരിയേഷനുകളുണ്ട് റാഷിദ് ഖാന്റെ പക്കല്‍; അതും വ്യത്യസ്ത ബൗളിങ് ആക്ഷനോടെ

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ വേരിയേഷനുകള്‍ മിക്‌സ് ചെയ്താണ് ബട്ട്‌ലര്‍ക്ക് വേണ്ടി ഞാന്‍ ബൗള്‍ ചെയ്തത്
അഞ്ച് ലെഗ് സ്പിന്‍ വേരിയേഷനുകളുണ്ട് റാഷിദ് ഖാന്റെ പക്കല്‍; അതും വ്യത്യസ്ത ബൗളിങ് ആക്ഷനോടെ

അഞ്ച് വ്യത്യസ്ത ലെഗ് സ്പിന്‍ വേരിയേഷനുകള്‍ തനിക്കറിയാമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം റാഷിദ് ഖാന്‍. ട്വന്റി20 ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് പിന്നിലെ രഹസ്യത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു റാഷിദ് ഖാന്റെ പ്രതികരണം. 

അഞ്ച് വ്യത്യസ്ത ലെഗ് സ്പിന്‍ വേരിയേഷനുകള്‍, വ്യത്യസ്ത ബൗളിങ് ആക്ഷനോടെ എറിയുവാന്‍ എനിക്ക് കഴിയും. എന്റെ കൈവശമുള്ള വേരിയേഷനുകളില്‍ വിശ്വസിച്ച് ശരിയായ ലെങ്ത് ഏരിയയില്‍ പിച്ച് ചെയ്യിച്ചാല്‍ മികവ് കാണിക്കുവാന്‍ എനിക്കാകുമെന്ന് റാഷിദ് പറയുന്നു. 

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ വേരിയേഷനുകള്‍ മിക്‌സ് ചെയ്താണ് ബട്ട്‌ലര്‍ക്ക് വേണ്ടി ഞാന്‍ ബൗള്‍ ചെയ്തത്. പന്ത് വലുതായിട്ട് ടേണ്‍ ചെയ്യുന്നുണ്ടായിരുന്നില്ല അവിടെ. അതിനാല്‍ വേരിയേഷനുകളിലാണ് ഞാന്‍ ശ്രദ്ധിച്ചത്. ഇതിന് മുന്‍പ് ബട്ട്‌ലറുടെ വിക്കറ്റ് ഒന്നിലധികം വട്ടം ഞാന്‍ വീഴ്ത്തിയിട്ടുണ്ട്. അതിനാലാണ് ബട്ട്‌ലര്‍ക്കെതിരെ ബൗള്‍ ചെയ്യുവാന്‍ ഞാന്‍ നേരത്തെ എത്തിയത് എന്നും റാഷിദ് ഖാന്‍ പറയുന്നു. 

ബാറ്റിങ്ങിലും താന്‍ നന്നായി പരിശീലനം നടത്തുന്നുണ്ടെന്ന് റാഷിദ് ഖാന്‍ പറയുന്നു.കോച്ചിങ് സ്റ്റാഫിലെ ടോം മൂഡിയും, മുരളീധരനും, വിവിഎസ് ലക്ഷ്മണനും ബാറ്റിങ്ങില്‍ എന്നെ വിശ്വസിക്കുന്നു. എവിടേക്ക് വേണമെങ്കിലും എനിക്ക് ഷോട്ട് ഉതിര്‍ക്കാം എന്ന് അവര്‍ പറയുന്നത് എന്നില്‍ ആത്മവിശ്വാസം നിറയ്ക്കുന്നുണ്ടെന്നും റാഷിദ് പറഞ്ഞു. 

രാജസ്ഥാനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് നിരയില്‍ ഏറ്റവും ഭംഗിയായി പന്തെറിഞ്ഞത് റാഷിദ് ഖാനായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയാണ് ബട്ട്‌ലറുടെ വിക്കറ്റ് റാഷിദ് വീഴ്ത്തിയത്. ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ സിക്‌സ് പായിച്ചാണ് റാഷിദ് സണ്‍റൈസേഴ്‌സിന് വേണ്ടി വിജയ റണ്‍ നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com