അര്‍ജന്റീനക്കാര്‍ എന്തിനാണ് എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നത്? ബ്രസീലില്‍ ഞങ്ങള്‍ ജയിച്ചിരുന്നെങ്കില്‍ എല്ലാം മാറിമറിയുമായിരുന്നു എന്ന് മെസി

അര്‍ജന്റീനയില്‍, എന്തുകൊണ്ടാണ് എന്നെ കൊല്ലണം എന്ന ആവശ്യം ഉയരുന്നതെന്നാണ് മകന്‍ ഇത് കണ്ട് ചോദിക്കാറ്
അര്‍ജന്റീനക്കാര്‍ എന്തിനാണ് എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നത്? ബ്രസീലില്‍ ഞങ്ങള്‍ ജയിച്ചിരുന്നെങ്കില്‍ എല്ലാം മാറിമറിയുമായിരുന്നു എന്ന് മെസി

അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ലയണല്‍ മെസി. എന്നെ എന്തിനാണ് അവര്‍ കൊല്ലണം എന്ന് ആഗ്രഹിക്കുന്നത് എന്നാണ് മകന്‍ ചോദിക്കുന്നത് എന്ന് മെസി പറയുന്നു. 

വെനസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലും ടീമിലെ ജയത്തിലേക്ക് എത്തിക്കുവാന്‍ മെസിക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ മെസിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. വെനസ്വേലയ്‌ക്കെതിരെ 90 മിനിറ്റും മെസി കളിച്ചുവെങ്കിലും ടീം 3-1നാണ് തോറ്റത്. 

ഇത് വളരെ ബുദ്ധിമുട്ടിക്കുന്നതാണ്. എന്റെ മകന്‍ എപ്പോഴും യൂടുബില്‍ കയറി ഒരു വീഡിയോ കാണും. അര്‍ജന്റീനയില്‍, എന്തുകൊണ്ടാണ് എന്നെ കൊല്ലണം എന്ന ആവശ്യം ഉയരുന്നതെന്നാണ് മകന്‍ ഇത് കണ്ട് ചോദിക്കാറ് എന്ന് മെസി പറയുന്നു. എങ്കിലും മുന്നോട്ടു പോകുവാന്‍ തന്നെയാണ് എന്റെ തീരുമാനം. ദേശീയ ടീമിന് വേണ്ടി എനിക്ക് എന്തെങ്കിലും നേടണം. 

ടീമിന്റെ എല്ലാ പ്രധാനപ്പെട്ട മത്സരങ്ങളിലും ഞാന്‍ കളിക്കും. 2014ല്‍ ലോക കപ്പ് ഫൈനലില്‍ ഞങ്ങള്‍ എത്തി. അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും മെസി പറയുന്നു. അര്‍ജന്റീനിയന്‍ ടീമിന്റെ കോച്ചിങ് സ്റ്റാഫിനെ ഉള്‍പ്പെടെ മെസി മറികടന്ന് തീരുമാനം എടുക്കുന്നു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകളേയും താരം തള്ളുന്നു. 

പരിശീലകരുടെ കാര്യങ്ങളില്‍ ഞാന്‍ ഇടപെടാറില്ല. ഇത്തരം മോശം കാര്യങ്ങളാണ് ഞാന്‍ കേള്‍ക്കുന്നത്. ഇതെല്ലാം കേള്‍ക്കുക എന്നത് അത്ര സുഖകരമല്ല. ബ്രസീലില്‍ ഞങ്ങള്‍ ലോക കപ്പ് ജയിച്ചിരുന്നു എങ്കില്‍ എല്ലാം മാറിമറിഞ്ഞേനെ. ചെറിയ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഞങ്ങള്‍ തോറ്റത്. ആ തോല്‍വിക്ക് ശേഷമാണ് ഇതെല്ലാം. ഇങ്ങനെയല്ല മാധ്യമങ്ങള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നത് എന്നും മെസി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com