കളി തടസപ്പെടുത്തി പിസ ഡെലിവറി ബോയ്; സംഭവം സഞ്ജു ബാറ്റ് ചെയ്യുന്നതിന് ഇടയില്‍

രാജസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോള്‍ 12ാം ഓവറിലായിരുന്നു കൗതുകകരമായ സംഭവം
കളി തടസപ്പെടുത്തി പിസ ഡെലിവറി ബോയ്; സംഭവം സഞ്ജു ബാറ്റ് ചെയ്യുന്നതിന് ഇടയില്‍

രാജസ്ഥാന്‍ റോയല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം ഏതാനും മിനിറ്റ് തടസപ്പെടുത്തി പിസ ഡെലിവറി ബോയ്. രാജസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോള്‍ 12ാം ഓവറിലായിരുന്നു കൗതുകകരമായ സംഭവം. 

ആ സമയം സഞ്ജു സാംസണ്‍ സ്‌ട്രൈക്ക് ചെയ്യുമ്പോള്‍ വിജയ് ശങ്കറാണ് ബൗള്‍ ചെയ്യുവാനെത്തിയത്. 12ാം ഓവറിലെ അഞ്ചാം പന്ത് എറിയാനുള്ള റണ്‍അപ്പ് വിജയ് ശങ്കര്‍ പാതി വഴിയില്‍ നിര്‍ത്തി. ഗ്യാലറിയില്‍ പിസ വിതരണം ചെയ്യാനെത്തിയ പിസ ഡെലിവറി ബോയ് വിജയ് ശങ്കറുടെ കണ്ണിലേക്ക് വന്നതോടെയാണ് ഇത്. 

പിസ ബോയ് വിജയ് ശങ്കറുടെ ശ്രദ്ധ കളഞ്ഞുവെങ്കിലും ഏതാനും മിനിറ്റ് നേരത്തേക്കുള്ള ആ തടസം സഞ്ജുവിനെ ഒരു തരത്തിലും ബാധിച്ചില്ല. ആ സമയം 44 റണ്‍സ് സ്‌കോര്‍ ചെയ്ത് നില്‍ക്കുകയായിരുന്ന സഞ്ജു ഐപിഎല്ലിലെ തന്റെ രണ്ടാമത്തെ സെഞ്ചുറിയാണ് സ്വന്തമാക്കിയത്. 

സഞ്ജുവിന്റേയും രഹാനയുടേയും ഇന്നിങ്‌സിന്റെ ബലത്തില്‍ 198 റണ്‍സിലേക്ക് രാജസ്ഥാന്‍ എത്തിയെങ്കിലും വാര്‍ണറും, വിജയ് ശങ്കറും, ബെയര്‍‌സ്റ്റോവും ചേര്‍ന്ന് ഒരു ഓവര്‍ ബാക്കി നില്‍ക്കെ വിജയം തൊട്ടു. 110 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് സണ്‍റൈസേഴ്‌സിന് തുണയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com