തകര്‍പ്പന്‍ തുടക്കം നല്‍കി രോഹിത് മടങ്ങി; തകര്‍ത്തടിക്കാന്‍ ഡികോക്കിനൊപ്പം യുവിയും ചേരുന്നു

കഴിഞ്ഞ കളിയില്‍ തുടരെ മൂന്ന് സിക്‌സ് നേടി ആരാധകരെ ത്രില്ലടിപ്പിച്ച യുവി, പഞ്ചാബിനെതിരെ ക്രീസിലെത്തി ആദ്യ മിനിറ്റുകളില്‍ തന്നെ കൂറ്റനടികള്‍ക്കുള്ള ശ്രമം തുടങ്ങി
തകര്‍പ്പന്‍ തുടക്കം നല്‍കി രോഹിത് മടങ്ങി; തകര്‍ത്തടിക്കാന്‍ ഡികോക്കിനൊപ്പം യുവിയും ചേരുന്നു

തകര്‍പ്പന്‍ തുടക്കം നല്‍കി രോഹിത് ശര്‍മ മടങ്ങിയെങ്കിലും സ്‌കോറിങ്ങിന്റെ വേഗം കൂട്ടി ഡികോക്ക്. 11 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് എന്ന നിലയിലാണ് മുംബൈ സ്‌കോര്‍. 

ടോസ് ജയിച്ച കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19 പന്തില്‍ നിന്നും അഞ്ച് ഫോര്‍ അടിച്ച് 32 റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. പിന്നാലെ എത്തിയ സുര്യകുമാര്‍ യാദവിന് 11 റണ്‍സ് എടുത്ത് നില്‍ക്കെ മുരുഗന്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 

കഴിഞ്ഞ കളിയില്‍ തുടരെ മൂന്ന് സിക്‌സ് നേടി ആരാധകരെ ത്രില്ലടിപ്പിച്ച യുവി, പഞ്ചാബിനെതിരെ ക്രീസിലെത്തി ആദ്യ മിനിറ്റുകളില്‍ തന്നെ കൂറ്റനടികള്‍ക്കുള്ള ശ്രമം തുടങ്ങി. ടൈയുടെ ഓവറില്‍ രണ്ട് ബൗണ്ടറിയാണ് യുവി നേടിയത്. 34 പന്തില്‍ നിന്നും അര്‍ധ ശതകം പിന്നിട്ടാണ് ഡികോക്കിന്റെ തകര്‍പ്പന്‍ കളി. മുരുഗന്‍ അശ്വിനും ആര്‍ അശ്വിനുമാണ് സ്‌കോര്‍ കണ്ടെത്തുന്നതില്‍ മുംബൈയ്ക്ക് വെല്ലുവിളി തീര്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com