സഞ്ജുവിനെ പിന്തുണച്ച ഗംഭീറിനെതിരെ ധോനി ഫാന്‍സ്; സഞ്ജുവിനെതിരേയും അധിക്ഷേപം

നിങ്ങള്‍ എന്നും ധോനിക്കെതിരെയാണ് എന്ന് എല്ലാവര്‍ക്കും അറിയാം എന്നാണ് ധോനി ആരാധകര്‍ ഗംഭീറിന് നല്‍കുന്ന മറുപടി
സഞ്ജുവിനെ പിന്തുണച്ച ഗംഭീറിനെതിരെ ധോനി ഫാന്‍സ്; സഞ്ജുവിനെതിരേയും അധിക്ഷേപം

നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ആണെന്ന ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീറിന്റെ പരാമര്‍ശത്തിനെതിരെ ധോനിയുടെ ആരാധകര്‍. നിങ്ങള്‍ എന്നും ധോനിക്കെതിരെയാണ് എന്ന് എല്ലാവര്‍ക്കും അറിയാം എന്നാണ് ധോനി ആരാധകര്‍ ഗംഭീറിന് നല്‍കുന്ന മറുപടി. 

സഞ്ജുവിന്റെ മികവ് കാണുമ്പോള്‍, ഇന്ത്യയില്‍ നിലവിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മികച്ചത് സഞ്ജു ആണെന്നാണ് എന്റെ അഭിപ്രായം. ലോക കപ്പില്‍ സഞ്ജുവിനെ ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്ത് പരിഗണിക്കണം എന്നുമായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി ഇന്നിങ്‌സിന് പിന്നാലെ ഗംഭീര്‍ ട്വീറ്റ് ചെയ്തത്. 

എന്നാല്‍, ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന് സഞ്ജുവിനെ ഗംഭീര്‍ വിളിച്ചത് ധോനി ആരാധകരെ പ്രകോപിപ്പിച്ചു. ഗംഭീറിന് ധോനിയോട് അസൂയയാണ് എന്നും, ലോകകപ്പിനായി സഞ്ജുവിനെ പരിഗണിക്കണം എന്ന നിങ്ങളുടെ വാക്കുകള്‍ക്ക് ബിസിസിഐ വില നല്‍കുവാന്‍ പോകുന്നില്ല എന്നുമാണ് ആരാധകര്‍ പറയുന്നത്. 

ഗംഭീറിനൊപ്പം സഞ്ജുവിനേയും അധിക്ഷേപിച്ചാണ് ധോനി ആരാധകരുടെ പ്രതികരണങ്ങള്‍. സഞ്ജു വണ്‍ മാച്ച് പ്ലേയര്‍ മാത്രമാണ്. ധോനിയുടേയും പന്തിന്റേയും കഴിവിന് അടുത്തേക്ക് സഞ്ജുവിന് എത്തുവാനാവില്ലെന്നും പ്രതികരണങ്ങള്‍ വരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 55 പന്തില്‍ നിന്നും 102 റണ്‍സ് നേടിയാണ് സഞ്ജു മികവ് കാട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com