ബോള്‍ ഓഫ് ദി ഐപിഎല്‍ ഏതാണ്? ഗാംഗുലി അത് ഇപ്പോഴെ കണ്ടെത്തിക്കഴിഞ്ഞു

ജീവിതത്തിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന റസലിന് നേര്‍ക്ക് അത്തരമൊരു ഡെലിവറി വരിക എന്നാല്‍ അവിശ്വസനീയമാണെന്ന് ഗാംഗുലി
ബോള്‍ ഓഫ് ദി ഐപിഎല്‍ ഏതാണ്? ഗാംഗുലി അത് ഇപ്പോഴെ കണ്ടെത്തിക്കഴിഞ്ഞു

ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ബോള്‍ ഓഫ് ദി ഐപിഎല്‍ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി കണ്ടെത്തി കഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സൂപ്പര്‍ ഓവറില്‍ പത്ത് റണ്‍സ് പ്രതിരോധിച്ച് ഡല്‍ഹിക്ക് ജയം നേടിക്കൊടുത്ത റബാഡയുടെ യോര്‍ക്കറാണ് ഗാംഗുലിയെ ത്രില്ലടിപ്പിച്ചത്. 

ആന്ദ്രെ റസലിനെതിരെ റബാഡയില്‍ നിന്നും വന്ന ഡെലിവറിയാണ് ബോള്‍ ഓഫ് ദി ഐപിഎല്‍ ആവുമെന്ന് ഗാംഗുലി പറയുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന റസലിന് നേര്‍ക്ക് അത്തരമൊരു ഡെലിവറി വരിക എന്നാല്‍ അവിശ്വസനീയമാണെന്ന് ഗാംഗുലി പറയുന്നു. 

ഡല്‍ഹിക്ക് ജയങ്ങളാണ് ആവശ്യം. കഴിഞ്ഞ സീസണ്‍ ഡല്‍ഹിക്ക് മികച്ചതായിരുന്നില്ല. യുവത്വം നിറഞ്ഞ ടീമാണ് ഇത്. ഇതുപോലെയുള്ള ജയങ്ങള്‍ ടീമിന് ആത്മവിശ്വാസം നല്‍കും. ഇനിയും സീസണില്‍ മുന്നോട്ടു പോകുവാന്‍ ഒരുപാടുണ്ട് എങ്കിലും, ഈ ജയം വെറും ജയം അല്ലെന്നും ഗാംഗുലി പറഞ്ഞു. 

ഒരു റണ്‍സിന് സെഞ്ചുറി നഷ്ടമായ പൃഥ്വിയേയും ഗാംഗുലി ആശ്വസിപ്പിക്കുന്നുണ്ട്. ഐപിഎല്ലില്‍ ഇനി ഒരുപാട് സെഞ്ചുറികള്‍ പൃഥ്വിയെ തേടിയെത്തുമെന്നാണ് ഗാംഗുലി പറയുന്നത്. പൃഥ്വി നന്നായി കളിക്കുമ്പോള്‍ ഒന്നും നമ്മള്‍ പൃഥ്വിയോട് പറയേണ്ട കാര്യമില്ല. മുന്നോട്ടു പോവുക, നന്നായി ഫിനിഷ് ചെയ്യുക എന്നത് മാത്രമാണ് പറയേണ്ടി വരികയെന്നും ഗാംഗുലി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com