വാര്‍ണറെ പുറത്താക്കിയില്ലെങ്കില്‍ ടെസ്റ്റ് കളിക്കില്ലെന്ന് ഭീഷണി; റിപ്പോര്‍ട്ടിനെതിരെ ഓസീസ് ബൗളര്‍മാര്‍

 പന്ത് ചുരണ്ടലിന് ശേഷം ഓസീസ് ഡ്രസിങ് റൂമിലുണ്ടായ ആഘാതമാണ് ഇത് വ്യക്തമാക്കുന്നത് എന്നും ഓസീസ് സിഡ്‌നി മോണിങ് ഹെറാള്‍ഡിലെ റിപ്പോര്‍ട്ടില്‍ പറയുന്നു
വാര്‍ണറെ പുറത്താക്കിയില്ലെങ്കില്‍ ടെസ്റ്റ് കളിക്കില്ലെന്ന് ഭീഷണി; റിപ്പോര്‍ട്ടിനെതിരെ ഓസീസ് ബൗളര്‍മാര്‍

ഡേവിഡ് വാര്‍ണറെ ടീമില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ ടെസ്റ്റ് ബഹിഷ്‌ക്കരിക്കുമെന്ന ഭീഷണി ഉയര്‍ത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ നിര ബൗളര്‍മാര്‍. പന്ത് ചുരണ്ടല്‍ വിവാദം ശക്തമായ സമയം, ഡേവിഡ് വാര്‍ണറെ ടീമില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ ടെസ്റ്റ് ബഹിഷ്‌കരിക്കാന്‍ ടീമിലെ ബൗളര്‍മാര്‍ തീരുമാനിച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹസല്‍വുഡ്, പാറ്റ് കമിന്‍സ്, ലിയോണ്‍ എന്നീ ബൗളര്‍മാരാണ്, സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ നാലാം ടെസ്റ്റ് കളിക്കില്ലെന്ന ഭീഷണി മുഴക്കിയത് എന്നാണ് സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്. പന്ത് ചുരണ്ടലിന് ശേഷം ഓസീസ് ഡ്രസിങ് റൂമിലുണ്ടായ ആഘാതമാണ് ഇത് വ്യക്തമാക്കുന്നത് എന്നും ഓസീസ് സിഡ്‌നി മോണിങ് ഹെറാള്‍ഡിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തെറ്റായ വാര്‍ത്തയാണ് ഇതെന്ന് ഓസീസ് ബൗളര്‍മാര്‍ പറയുന്നു. വാര്‍ണറുമായുള്ള ഞങ്ങളുടെ ബന്ധത്തെ ചോദ്യം ചെയ്യുന്ന ഈ വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതും, അപകീര്‍ത്തികരവുമാണ്. ടീം എന്ന നിലയില്‍ ലോക കപ്പിനും, ആഷസിനും ഒരുങ്ങുകയാണ് ഞങ്ങളെന്നും അവര്‍ വ്യക്തമാക്കുന്നു. 

പന്ത് ചുരണ്ടലിന്റെ പ്രധാന സൂത്രധാരന്‍ വാര്‍ണറായിരുന്നു എന്നാണ് പറയപ്പെടുന്നത്. വാര്‍ണറുടെ നിര്‍ദേശം ബെന്‍ക്രോഫ്റ്റ് നടപ്പിലാക്കിയപ്പോള്‍, സ്മിത്ത് ഇതിന് അനുവാദം നല്‍കി നിന്നു. ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞതിന്റെ ഭാഗമായി സ്മിത്തും, വാര്‍ണറും ഓസീസ് ടീമിനൊപ്പം ചേര്‍ന്നിരുന്നു. പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി ഓസീസ് ടീം ദുബൈയില്‍ എത്തിയപ്പോഴായിരുന്നു അത്. ഓസീസിന്റെ ലോക കപ്പ് ടീമിലേക്ക് സ്മിത്തും, വാര്‍ണറും മടങ്ങിയെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com