എങ്ങനെ സച്ചിനെ ഒഴിവാക്കുവാനാവും? അപ്പോള്‍ ധോനിയോ? ആരാധകര്‍ ഞെട്ടി, അഫ്രീദിയുടെ ഓള്‍ ടൈം ലോകകപ്പ് ഇലവന്‍ കണ്ട്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2019 02:25 PM  |  

Last Updated: 01st May 2019 02:25 PM  |   A+A-   |  

afridi

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ എക്കാലത്തേയും മികച്ച ലോകകപ്പ് ഇലവന്‍ കണ്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ ആരാധകര്‍. കാരണം ഊഹിക്കാവുന്നതല്ലേയുള്ളു...ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും അഫ്രീദിയുടെ ഇലവനില്‍ ഇടം പിടിച്ചിട്ടില്ല. 

മൂന്ന് ഐസിസി ട്രോഫികള്‍ സ്വന്തമാക്കി മികച്ച നായകന്മാരുടെ നിരയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച ധോനിയുമില്ല അഫ്രീദിയുടെ പ്ലേയിങ് ഇലവനില്‍. അവിടെ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി മാത്രമാണ്. സയീദ് അന്‍വര്‍, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, വിരാട് കോഹ് ലി, ഇന്‍സമാം ഉള്‍ ഹഖ്, ജാക്ക് കാലിസ്, വസീം അക്രം, മഗ്രാത്ത്, ഷെയിന്‍ വോണ്‍, ഷുഐബ് അക്തര്‍, സക്ലെയ്ന്‍ മുഷ്താഖ് എന്നിവരാണ് അഫ്രീദിയുടെ എക്കാലത്തേയും മികച്ച ലോകകപ്പ് ഇലവനില്‍ ഇടംനേടിയവര്‍.

ആറ് ലോകകപ്പുകള്‍ കളിച്ച സച്ചിനെ ഒഴിവാക്കിയതാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. ലോകകപ്പില്‍ 44 ഇന്നിങ്‌സില്‍ നിന്നും ആറ് സെഞ്ചുറിയുംസ 16 അര്‍ധ സെഞ്ചുറിയും നേടി 2278 റണ്‍സ് സ്‌കോര്‍ ചെയ്ത താരത്തെ എങ്ങനെ ഒഴിവാക്കുവാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ ചോദ്യം.