ഗാംഗുലിയുടെ ഈ റണ്‍ഔട്ട് ഓര്‍മയുണ്ടോ? ലക്ഷ്മണുമായി കൂട്ടിയിടിച്ചപ്പോള്‍ സംഭവിച്ചത്
By സമകാലിക മലയാളം ഡെസ്ക് | Published: 01st May 2019 02:04 PM |
Last Updated: 01st May 2019 02:04 PM | A+A A- |

ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. ബാറ്റ്സ്മാനായും ഗാംഗുലി വാരിക്കൂട്ടിയ നേട്ടങ്ങള്‍ക്ക് കണക്കില്ല. പക്ഷേ കളിക്കളത്തില്‍ ഗാംഗുലിയുടെ ദൗര്‍ബല്യമായി മേഖല ഏതെന്ന് ചോദിച്ചാല്‍ അത് വിക്കറ്റിന് ഇടയിലെ ഓട്ടം എന്ന് തന്നെയാവും ആരാധകര്‍ പറയുക.
2004ലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇതിന് ഉദാഹരണമാണ്. ക്വിക്ക് സിംഗിളിനായുള്ള ഓട്ടത്തിന് ഇടയില്‍ ഇവിടെ വിവിഎസ് ലക്ഷ്മണുമായിട്ടാണ് ഗാംഗുലി കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ ബാറ്റും കയ്യില്‍ നിന്നു പോയി, വിക്കറ്റും വീണു. ഡെയ്ഞ്ചറസ് എന്‍ഡില്‍ ഗാംഗുലിയായിരുന്നത് കൊണ്ട് ലക്ഷ്മണ് രക്ഷപെട്ടു. എങ്കിലും ഗാംഗുലിയുടെ പുറത്താവലില്‍ ലക്ഷ്മണിനും ഒരു പങ്കുണ്ട്. ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ നൊസ്റ്റാള്‍ജിക് ഓര്‍മയാണ് ഈ റണ്‍ഔട്ട്.