ഇന്ത്യന്‍ ഷൂട്ടിങിന് അഭിമാനം; അപൂര്‍വി ചന്ദേല ലോക ഒന്നാം നമ്പര്‍ താരം

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് അപൂര്‍വി ഒന്നാം റാങ്കിലെത്തിയത് 
ഇന്ത്യന്‍ ഷൂട്ടിങിന് അഭിമാനം; അപൂര്‍വി ചന്ദേല ലോക ഒന്നാം നമ്പര്‍ താരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഷൂട്ടിങിലെ വനിതാ സെന്‍സേഷന്‍ അപൂര്‍വി ചന്ദേല ലോക ഒന്നാം നമ്പര്‍ പദവിയില്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് അപൂര്‍വി ഒന്നാം റാങ്കിലെത്തിയത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ തന്നെ അഞ്ജും മൗഡ്ഗില്‍ രണ്ടാം റാങ്കും സ്വന്തമാക്കിയത് ഇന്ത്യക്ക് ഇരട്ട നേട്ടമായി. 

സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് അപൂര്‍വിക്ക് നേട്ടം സമ്മാനിച്ചത്. 2020ലെ ടോക്യോ ഒളിമ്പിക്‌സിന് അപൂര്‍വി യോഗ്യത സ്വന്തമാക്കി കഴിഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഷൂട്ടിങ് ലോകകപ്പില്‍ താരം ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയിരുന്നു. 252.9 പോയിന്റുകള്‍ വെടിവച്ചിട്ടാണ് അപൂര്‍വി ലോക റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയത്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും കഴിഞ്ഞ വര്‍ഷം വെങ്കലും നേടിയ അപൂര്‍വി കഴിഞ്ഞ തവ ഏഷ്യന്‍ ഗെയിംസിലും വെങ്കലം നേടി.  

ഷൂട്ടിങ് ലോകകപ്പില്‍ മിക്‌സഡ് ടീമിനത്തില്‍ സ്വര്‍ണം നേടിയ ടീമിലംഗമായിരുന്നു അഞ്ജും. 25 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ പത്താം റാങ്കിലെത്തി ഇന്ത്യയുടെ മനു ഭകറും നേട്ടം സ്വന്തമാക്കി. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ദിവ്യാന്‍ഷ് പന്‍വര്‍ നാലാം റാങ്കില്‍. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗത്തില്‍ അഭിഷേക് വര്‍മ മൂന്നാം റാങ്കിലും 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളില്‍ അനിഷ് ഭന്‍വാല പത്താം റാങ്കിലും എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com