കാല്‍പന്തില്‍ സൗന്ദര്യം നിറച്ച കളിയുമായി അയാക്‌സ്; ആവേശപ്പോരാട്ടത്തില്‍ ടോട്ടനവും വീണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2019 05:42 AM  |  

Last Updated: 01st May 2019 05:42 AM  |   A+A-   |  


ലണ്ടന്‍: അയാക്‌സിന്റെ ചടുല മനോഹരമായ ഫുട്‌ബോളിന് മുന്നില്‍ ടോട്ടനവും ഒടുവില്‍ കീഴടങ്ങി. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ സെമിയിലാണ് കരുത്ത് കാട്ടി അയാക്‌സ് വിജയം നേടിയത്. 1-0ത്തിനാണ് ടോട്ടനത്തെ അയാക്‌സ് കീഴടക്കിയത്. അതും ടോട്ടനം ഹോട്‌സപറിന്റെ ഹോം ഗ്രൗണ്ടില്‍. ലോകം അയാക്‌സിനെ നോക്കി എങ്ങനെ ആവേശം കൊള്ളാതിരിക്കും. കളിയുടെ 15-ാം മിനിറ്റിലാണ്  മധ്യനിരയില്‍ നിന്നും ഡോണി വാന്‍ഡെ ഗോള്‍ നേടിയത്. 

അയാക്‌സിന്റെ ഗോളടിയില്‍ ടോട്ടനം ആകെയുലഞ്ഞു. ഭാഗ്യക്കേടുകൊണ്ടാണ് ഡേവിഡ് നെരസിന്റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ച് പുറത്തേക്ക് പോയത്. മറിച്ചായിരുന്നുവെങ്കില്‍ ടോട്ടനത്തിന് ഏല്‍ക്കുന്ന കനത്ത പ്രഹരമായിപ്പോയെനെ. തിരിച്ചടിക്കാന്‍ ടോട്ടനം പരമാവധി ശ്രമിച്ചെങ്കിലും അയാക്‌സിലെ യുവനിരയുടെ പ്രതിരോധത്തെ മറികടക്കാന്‍ അവയ്ക്കായില്ല. 

പത്തൊമ്പതുകാരനായ  ഡിലിയ്റ്റാണ് അയാക്‌സിന്റെവിജയത്തിന് ചുക്കാന്‍ പിടിക്കുന്നതും. പ്രീ-ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെയും ക്വാര്‍ട്ടറില്‍ യുവന്റസിനെയും തോല്‍പ്പിച്ചാണ് അയാക്‌സ് സെമിയിലെത്തിയത്.