പോണ്ടിങ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍? സൗരവ് ഗാംഗുലിയുടെ മറുപടി

പോണ്ടിങ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍? സൗരവ് ഗാംഗുലിയുടെ മറുപടി

കളിക്കളത്തില്‍ ഒരുകാലത്ത് ഞങ്ങള്‍ എതിരാളികളായിരുന്നു. എന്നാല്‍ ഈ അടുത്ത നാളുകളില്‍ ഞങ്ങള്‍ക്കിടയിലെ സൗഹൃദം വര്‍ധിച്ചു

ഐപിഎല്ലിന്റെ കഴിഞ്ഞ പതിനൊന്ന് സീസണുകളില്‍ കാണാതിരുന്ന ഡല്‍ഹിയാണ് ഈ സീസണില്‍ ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ടീമിന്റെ മുന്നേറ്റത്തിന് പിന്നില്‍ പോണ്ടിങ്ങും ഗാംഗുലിയും നല്‍കുന്ന പിന്തുണ ചെറുതല്ലെന്ന് ടീം അംഗങ്ങള്‍ തന്നെ പറഞ്ഞു കഴിഞ്ഞു. ഡല്‍ഹി പ്ലേഓഫീലേക്ക് കടക്കുകയും ചെയ്തു. ഈ സമയം, പോണ്ടിങ് ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായി എത്തുന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഗാംഗുലി. 

യോഗ്യതകള്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുവാന്‍ യോഗ്യനാണ് പോണ്ടിങ് എന്ന് ഗാംഗുലി പറയുന്നു. പക്ഷേ വര്‍ഷത്തില്‍ 8-9 മാസം ഓസ്‌ട്രേലിയയില്‍ നിന്നും വീട് വിട്ട് നില്‍ക്കുവാന്‍ പോണ്ടിങ്ങിന് സാധിക്കുമോ എന്നാണ് നിങ്ങള്‍ ചോദിക്കേണ്ടത്. അതിന് പോണ്ടിങ് തയ്യാറാവുമോ എന്ന് എനിക്ക് ഉറപ്പില്ല, ഗാംഗുലി പറയുന്നു. 

കളിക്കളത്തില്‍ ഒരുകാലത്ത് ഞങ്ങള്‍ എതിരാളികളായിരുന്നു. എന്നാല്‍ ഈ അടുത്ത നാളുകളില്‍ ഞങ്ങള്‍ക്കിടയിലെ സൗഹൃദം വര്‍ധിച്ചു. ഡല്‍ഹി ടീമിനെ മികവിലേക്കെത്തിക്കാന്‍ നല്ല പ്രവര്‍ത്തനമാണ് പോണ്ടിങ്ങിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. അതിന്റെ ഫലം കണ്ട് തുടങ്ങി. ഐപിഎല്ലില്‍ ഒരു ടീമിനെ സന്തുലിതമായി ലഭിക്കുക എന്നതാണ് പ്രധാനം. ഞങ്ങള്‍ക്കതിന് കഴിഞ്ഞു. എല്ലാ കളിക്കാരും തങ്ങളുടേതായ സംഭവാന നല്‍കുന്നു. 

പരിശീലനത്തിന് കൂടുതല്‍ സമയം കളിക്കാര്‍ക്ക് ലഭിക്കുന്നില്ല. കളിയിലേക്ക് നേരെ പോവുകയാണ്. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, പന്ത്, ശ്രേയസ് അയ്യര്‍, റബാഡ എന്നിവരാണ് ഡല്‍ഹിക്ക് വേണ്ടി കൂടുതല്‍ മികവ് കാണിക്കുന്നത് എന്നും ഗാംഗുലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com