മഴ വില്ലനായി, പോയിന്റ് പങ്കിട്ട് രാജസ്ഥാനും ബാംഗ്ലൂരും ; ശ്രേയാസിന്  ഹാട്രിക്

മികച്ച സ്‌കോറിലേക്ക് കുതിക്കുന്നതിനിടയില്‍ കോഹ്ലിയെയുംഓപ്പണിങ് കൂട്ടാളി ഡിവില്ലിയേഴ്‌സിനെയും മാര്‍ക്കസ് സ്റ്റോണിസിനെയും മടക്കിയാണ് ശ്രേയസ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം
മഴ വില്ലനായി, പോയിന്റ് പങ്കിട്ട് രാജസ്ഥാനും ബാംഗ്ലൂരും ; ശ്രേയാസിന്  ഹാട്രിക്

ബംഗളുരു: ​മഴ കളിയുടെ ആവേശം ചോര്‍ത്തിയെങ്കിലും മിന്നുന്ന പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി  ശ്രേയാസ് ഗോപാല്‍ ഹാട്രികിലൂടെ കാഴ്ച വച്ചത്. മൊഹാലിയില്‍ സാം കരണ്‍ നേടിയ ഡല്‍ഹിക്കെതിരെ നേടിയ ഹാട്രിക്കിന് ശേഷം  ഐപിഎല്ലില്‍ ഉണ്ടാകുന്ന രണ്ടാം ഹാട്രിക്കാണ് ശ്രേയസ് സ്വന്തം പേരില്‍ കുറിച്ചത്.

മികച്ച സ്‌കോറിലേക്ക് കുതിക്കുന്നതിനിടയില്‍ കോഹ്ലിയെയും
ഓപ്പണിങ് കൂട്ടാളി ഡിവില്ലിയേഴ്‌സിനെയും മാര്‍ക്കസ് സ്റ്റോണിസിനെയും മടക്കിയാണ് ശ്രേയാസ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്‌. 
പന്ത്രണ്ട് റണ്‍സ് മാത്രമാണ് മൂന്ന് വിക്കറ്റ് നേട്ടത്തിനിടയില്‍ ഈ ലെഗ് സ്പിന്നര്‍ വഴങ്ങിയത്.

മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. വീണ്ടും മഴയെത്തിയതോടെ അഞ്ചോവറാക്കി മത്സരം ചുരുക്കുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങിന് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തു. മറുപടി ബാറ്റിങിനായി ഇറങ്ങിയ രാജസ്ഥാന്‍ മൂന്നാം ഓവര്‍ കളിക്കാന്‍ തുടങ്ങിയതോടെ മഴ കനക്കുകയായിരുന്നു. ഇതോടെയാണ് പോയന്റ് പങ്കിട്ട് മത്സരം ഉപേക്ഷിച്ചത്.

13 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും നേടി 28 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് രാജസ്ഥാന് സഞ്ജുവിനെ നഷ്ടമായത്. ലിയാം ലിവിങ്‌സ്റ്റണ്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com