ഈ മനുഷ്യനെ അതിജീവിക്കുക അസാധ്യം! മെസിക്ക് മുന്നില്‍ വീണ് ലിവര്‍പൂള്‍

മോശം കളിയായിരുന്നില്ല നൗകാമ്പില്‍ ലിവര്‍പൂള്‍ പുറത്തെടുത്തത്. ഷോട്ട് ഉതിര്‍ക്കുന്നതിലും പന്ത് കൈവശം വയ്ക്കുന്നതിലും, പാസുകളിലുമെല്ലാം ബാഴ്‌സയ്‌ക്കൊപ്പം കട്ടയ്ക്ക് നിന്നു ക്ലോപ്പിന്റെ സംഘം.
ഈ മനുഷ്യനെ അതിജീവിക്കുക അസാധ്യം! മെസിക്ക് മുന്നില്‍ വീണ് ലിവര്‍പൂള്‍

2005ന് ശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിടുവാനുള്ള അക്ഷമയോടെയുള്ള റെഡ്‌സിന്റെ കാത്തിരിപ്പ് തകര്‍ത്തായിരുന്നു ബാഴ്‌സയേയും കൊണ്ട് മെസി പറന്നത്. ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും ആവേശം നിറഞ്ഞ സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂളിനെ തകര്‍ത്ത് ബാഴ്‌സ ആധിപത്യം ഉറപ്പിച്ചു. 

സ്വപ്‌നങ്ങള്‍ തിരികെ പിടിക്കുവാന്‍ രണ്ടാം പാദ സെമി ലിവര്‍പൂളിന് മുന്നിലുണ്ട്. ആന്‍ഫീല്‍ഡിലെത്തുന്ന ബാഴ്‌സയെ തച്ചുതകര്‍ത്ത് റെഡ്‌സ് തുടര്‍ച്ചയായ രണ്ടാം വട്ടവും ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് എത്തുമെന്ന് ലിവര്‍പൂള്‍ ആരാധകര്‍ക്ക് പ്രതീക്ഷ വയ്ക്കാം. പക്ഷേ ഇടംകാലുകൊണ്ടുള്ള മാജിക് ആ മനുഷ്യന്‍ അവസാനിപ്പിക്കുവാന്‍ തയ്യാറാവാത്തിടത്തോളം ആ സ്വപ്‌നം സാധ്യമാകുമെന്ന് വിശ്വസിക്കാനാവില്ല. 

മോശം കളിയായിരുന്നില്ല നൗകാമ്പില്‍ ലിവര്‍പൂള്‍ പുറത്തെടുത്തത്. ഷോട്ട് ഉതിര്‍ക്കുന്നതിലും പന്ത് കൈവശം വയ്ക്കുന്നതിലും, പാസുകളിലുമെല്ലാം ബാഴ്‌സയ്‌ക്കൊപ്പം കട്ടയ്ക്ക് നിന്നു ക്ലോപ്പിന്റെ സംഘം. പക്ഷേ ലിവര്‍പൂളിന്റെ പേരുകേട്ട മുന്നേറ്റ നിരയ്ക്ക് ഗോള്‍ വല കുലുക്കുവാനായില്ല. ലിവര്‍പൂള്‍ മുന്‍ താരം സുവാരസ് തന്റെ മുന്‍ ക്ലബിനുള്ള ആദ്യ പ്രഹരം ഏല്‍പ്പിച്ചപ്പോള്‍ ഇരട്ട ഗോളുമായി മെസി ആ മുറിവില്‍ എരിവ് പുരട്ടി. ബാഴ്‌സയ്ക്ക് വേണ്ടിയുള്ള 600ാം ഗോളും മെസിയവിടെ നേടി. നാല് വട്ടം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടും മതി വരാത്ത മെസിയെയായിരുന്നു 82ാം മിനിറ്റിലെ ആ ഫ്രീകിക്കില്‍ കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com