പരിശീലനത്തിന് ഇടയില്‍ ഹൃദയാഘാതം; സ്പാനിഷ് ഗോള്‍ കീപ്പര്‍ ആശുപത്രിയില്‍, പ്രാര്‍ഥനയോടെ ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2019 07:12 AM  |  

Last Updated: 02nd May 2019 07:12 AM  |   A+A-   |  

iker

മാഡ്രിഡ്: ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയായിരുന്നു ബുധനാഴ്ച പുറത്തുവന്നത്. സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ ഐകര്‍ കസീയസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരം അപകടനില തരണം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. 

പരിശീലനത്തിന് ഇടയില്‍ കസീയസിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കസീയസിനെ അടിയന്തര ശസ്ത്രക്രീയയ്ക്കും വിധേയമാക്കി. പോര്‍ച്ചുഗീസ് ക്ലബ് എഫ്‌സി പോര്‍ട്ടോയ്ക്ക് വേണ്ടിയാണ് ഈ മുന്‍ റയല്‍ മാഡ്രിഡ് താരം ഇപ്പോള്‍ കളിക്കുന്നത്. സ്‌പെയ്‌നിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് കസീയസ്. 

167 മത്സരങ്ങളില്‍ സ്‌പെയ്‌നിന് വേണ്ടി ഗോള്‍ വല കാക്കാന്‍ ഇറങ്ങിയ കസിയസ് ടീമിനെ ആദ്യമായി ലോകചാമ്പ്യനാക്കുന്നതിലും ഒപ്പം നിന്നു. ഫുട്‌ബോള്‍ ലോകത്തേക്ക് പെട്ടെന്ന് തിരിച്ചു വരുവാന്‍ കസിയസിന് സാധിക്കട്ടേയെന്ന് ആശംസിച്ച് മെസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ വന്നു. എല്ലാം സാധാരണ നിലയിലായിരിക്കുന്നു എന്ന് വ്യക്തമാക്കി കസിയസ് തന്നെ ആശുപത്രിയില്‍ നിന്നുമുള്ള തന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് എത്തുകയും ചെയ്യുന്നു.