വില 132 കോടി; മണിക്കൂറില്‍ 420 കിലോമീറ്റര്‍ വേഗത; ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള ആഡംബര കാര്‍ സ്വന്തമാക്കി റൊണാള്‍ഡോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2019 03:42 PM  |  

Last Updated: 02nd May 2019 04:08 PM  |   A+A-   |  

cristiano-ronaldo-testing-bugatti-chiron

 

മിലാന്‍: ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കരിയറിലെ 600ാം ക്ലബ് ഗോള്‍ നേടി വാര്‍ത്തകളിലിടം കണ്ടെത്തിയത്. കളത്തിലെ ഇത്തരം മികവുകള്‍ക്കൊപ്പം തന്നെ കളത്തിന് പുറത്തെ വിവാദങ്ങളും വിശേഷങ്ങളുമൊക്കെയായി ക്രിസ്റ്റ്യാനോ മാധ്യമങ്ങളില്‍ നിറയാറുമുണ്ട്. 

ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര കാറായ ബുഗാട്ടിയുടെ ഏറ്റവും പുതിയ മോഡല്‍ റൊണാള്‍ഡോ സ്വന്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏതാണ്ട് 132 കോടിയോളം വിലയാണ് കാറിനുള്ളത്. 

കമ്പനി തങ്ങളുടെ 110ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ മോഡലാണ് യുവന്റസ് സൂപ്പര്‍ താരം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജെനേവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച കാറാണ് താരം സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മണിക്കൂറില്‍ 420 കിലോമീറ്റര്‍ വേഗതയാണ് കമ്പനി അവകാശപ്പെടുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

New animal in the building Bugatti Chiron

A post shared by Cristiano Ronaldo (@cristiano) on

വില പിടിപ്പുള്ള കാറുകളുടെ ശേഖരം തന്നെയുണ്ട് ക്രിസ്റ്റ്യാനോയ്ക്ക്. വെയ്‌റോണ്‍, ഫെരാരി എഫ്430, റോള്‍സ് റോയ്‌സ്, ലമ്പോര്‍ഗിനി, ബെന്റലി അടക്കമുള്ളവ താരത്തിന് സ്വന്തം.