ജേഴ്സിയോ ബസിന്റെ സീറ്റോ; ചെല്‍സി ഹോം കിറ്റിനെ പരിഹസിച്ച് ആരാധകര്‍
By സമകാലിക മലയാളം ഡെസ്ക് | Published: 03rd May 2019 04:40 PM |
Last Updated: 03rd May 2019 04:40 PM | A+A A- |

ലണ്ടന്‍: 2019- 20 സീസണുകളിലേക്കുള്ള പുതിയ ഹോം കിറ്റ് പുറത്തിറക്കിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ചെല്‍സി. ഈദന്‍ ഹസാദടക്കമുള്ള താരങ്ങള്‍ ജേഴ്സിയണിഞ്ഞ് നില്ക്കുന്ന ചിത്രങ്ങള്‍ അവര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
Introducing our 2019/20 @nikefootball home kit!
— Chelsea FC (@ChelseaFC) May 2, 2019
Get yours https://t.co/TJfP0JhBuG#ITSACHELSEATHING pic.twitter.com/mq5cKQ7VT4
പതിവ് നീല നിറത്തിനൊപ്പം കറുപ്പ് പ്രിന്റിങ്ങുകളുള്ള ഡിസൈനാണ് ഇത്തവണത്തെ സവിശേഷത. എന്നാല്‍ ഈ ജേഴ്സി ആരാധകര്‍ക്ക് അത്ര പിടിച്ച മട്ടില്ല. പുതിയ ജേഴ്സിയെ പരിഹസിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയത്.
I like the Chelsea kit. It’s like a mix between a bus seat and a 90s goalkeeper kit.
— PubTalk (@PubTalk2) May 2, 2019
ബസിന്റെ സീറ്റ് പോലെയാണ് ചെല്‍സിയുടെ പുതിയ ജേഴ്സിയെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. 90കളിലെ ഗോൾ കീപ്പർമാർ അണിയുന്ന ജേഴ്സി പോലെയുണ്ടെന്ന് അരാധകരിൽ ചിലർ അഭിപ്രായപ്പെട്ടു.
bummed that I can't buy the new Chelsea kit because someone on the bus might mistake me for a seat :(
— melanie angel (@weakenedupdate) May 2, 2019
ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിന്റെ മാതൃകയടക്കം പുതിയ ജേഴ്സിയുടെ പ്രിന്റിങില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നൈക്കിയാണ് ജേഴ്സിയുടെ നിര്‍മാതാക്കള്‍.
Wow Chelsea’s new kit looks like a stagecoach bus seat
— Heidi (@Heidiw26) May 2, 2019
new chelsea kit looks like a stagecoach bus seat
— o l i v i a (@OliviaDucker11) May 2, 2019
Chelsea’s new home kit literally looks like a bus seat pic.twitter.com/bOM1pEP6iC
— Allez AFC (@allezarsenal) April 28, 2019