അന്ന് വിമര്‍ശിച്ചു, ഇന്ന് അഭിനന്ദനം കൊണ്ട് മൂടുന്നു; എന്തൊരു മനോഹരമെന്ന് പെലെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2019 02:08 PM  |  

Last Updated: 03rd May 2019 02:08 PM  |   A+A-   |  

messipele

 

ഇടംകാല് കൊണ്ട് മാത്രം ഗോള്‍ വല കുലുക്കാന്‍ അറിയാവുന്നവന്‍ എന്നായിരുന്നു ഒരിക്കല്‍ ബാഴ്‌സ സൂപ്പര്‍ താരം മെസിയെ വിമര്‍ശിച്ചു കൊണ്ട് ഫുട്‌ബോള്‍ ഇതിഹാസം പെലെ പറഞ്ഞത്. എന്നാലിപ്പോള്‍ മെസിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ബ്രസീലിയന്‍ ഹീറോ. 

ചാമ്പ്യന്‍സ് ലീഗ് സെമിയിലെ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് മെസി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് പെലെയില്‍ നിന്നും പ്രശംസ നേടിയെടുക്കുന്നത്. ലിവര്‍പൂളിനെതിരെ മെസി നേടിയ ഫ്രീകിക്ക് ഗോള്‍ ഷെയര്‍ ചെയ്താണ് പെലെ ഫുട്‌ബോള്‍ മിശിഹായെ അഭിനന്ദിക്കുന്നത്. 

600ാം വട്ടം ഗോള്‍ വല കുലുക്കിയ നിങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. എന്ത് മനോഹരമായാണ് അത് സ്‌കോര്‍ ചെയ്തത്. അതിശയിപ്പിക്കുന്നത് എന്നായിരുന്നു മെസിയെ അഭിനന്ദിച്ച് ട്വിറ്ററില്‍ പെലെ എഴുതിയത്. ലിവര്‍പൂളിനെ തകര്‍ത്ത 30 വാര അകലെ നിന്നുള്ള മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്കിനെ ഫുട്‌ബോള്‍ ലോകം ഒന്നാകെ പ്രശംസിക്കുന്നതിന് ഇടയിലാണ് പെലെയുടെ വാക്കുകള്‍.