ജേഴ്‌സിയോ ബസിന്റെ സീറ്റോ; ചെല്‍സി ഹോം കിറ്റിനെ പരിഹസിച്ച് ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2019 04:40 PM  |  

Last Updated: 03rd May 2019 04:40 PM  |   A+A-   |  

eh

 

ലണ്ടന്‍: 2019- 20 സീസണുകളിലേക്കുള്ള പുതിയ ഹോം കിറ്റ് പുറത്തിറക്കിയിരിക്കുകയാണ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ടീം ചെല്‍സി. ഈദന്‍ ഹസാദടക്കമുള്ള താരങ്ങള്‍ ജേഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ അവര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 

പതിവ് നീല നിറത്തിനൊപ്പം കറുപ്പ് പ്രിന്റിങ്ങുകളുള്ള ഡിസൈനാണ് ഇത്തവണത്തെ സവിശേഷത. എന്നാല്‍ ഈ ജേഴ്‌സി ആരാധകര്‍ക്ക് അത്ര പിടിച്ച മട്ടില്ല. പുതിയ ജേഴ്‌സിയെ പരിഹസിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയത്.

ബസിന്റെ സീറ്റ് പോലെയാണ് ചെല്‍സിയുടെ പുതിയ ജേഴ്‌സിയെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. 90കളിലെ ​ഗോൾ കീപ്പർമാർ അണിയുന്ന ജേഴ്സി പോലെയുണ്ടെന്ന് അരാധകരിൽ ചിലർ അഭിപ്രായപ്പെട്ടു.

ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിന്റെ മാതൃകയടക്കം പുതിയ ജേഴ്‌സിയുടെ പ്രിന്റിങില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നൈക്കിയാണ് ജേഴ്‌സിയുടെ നിര്‍മാതാക്കള്‍.