ബൗണ്ടറി തടയാനുള്ള പൊള്ളാര്‍ഡിന്റെ ഓട്ടം പിഴച്ചു; തലകീഴായി മറിഞ്ഞു വീണത് കണ്ട് ഞെട്ടി ഡികോക്ക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2019 11:16 AM  |  

Last Updated: 03rd May 2019 11:16 AM  |   A+A-   |  

ppollard

 

ഐപിഎല്ലിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സിനായി ഫീല്‍ഡില്‍ പൊള്ളാര്‍ഡ് എന്തും ചെയ്യും. അങ്ങനെ ഒന്നായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും ഫീല്‍ഡില്‍ കണ്ടത്. ബൗണ്ടറി സേവ് ചെയ്യുവാനുള്ള പൊള്ളാര്‍ഡിന്റെ ശ്രമം ഫലിച്ചില്ല. ബൗണ്ടറി ലൈനിലെ പരസ്യ ബോര്‍ഡും ചാടി വീഴുകയായിരുന്നു പൊള്ളാര്‍ഡ്. 

സണ്‍റൈസേഴ്‌സിന്റെ ഇന്നിങ്‌സിലെ നാലാം ഓവറിലായിരുന്നു സംഭവം. ബൂമ്രയുടെ ഡെലിവറിയില്‍ ഡീപ് മിഡ് വിക്കറ്റിലേക്കാണ് സാഹ ഷോട്ട് ഉതിര്‍ത്തത്. പന്ത് ബൗണ്ടറി ലൈന്‍ തൊടുന്നത് തടയാന്‍ പന്ത് കാലുകൊണ്ട് തട്ടാനായിരുന്നു പൊള്ളാര്‍ഡിന്റെ ശ്രമം. പക്ഷേ ബാലന്‍സ് തെറ്റി ഓടിയ പൊള്ളാര്‍ഡ് പരസ്യ ബോര്‍ഡും കടന്ന് വീണു. 

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറിലെ പാണ്ജ്യയുടേയും ബൂമ്രയുടേയും മികവിലായിരുന്നു മുംബൈ ഇന്ത്യന്‍സ് ജയിച്ചു കയറിയത്. ഡല്‍ഹിക്കും ചെന്നൈയ്ക്കും പുറമെ മുംബൈ പ്ലേഓഫ് ഉറപ്പിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദും ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സില്‍ കളി അവസാനിപ്പിച്ചതോടെയാണ് പോര് സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ മുംബൈ സണ്‍റൈസേഴ്‌സിന് എട്ട് റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. മൂന്ന് പന്ത് ബാക്കി നില്‍ക്കെ മുംബൈ ജയം പിടിച്ചു.