സ്മിത്ത് മടങ്ങി; രഹാനെ തിരിച്ചെത്തി; രാജസ്ഥാനെ  വീണ്ടും നയിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2019 09:41 PM  |  

Last Updated: 03rd May 2019 09:43 PM  |   A+A-   |  

815633-1-steve-smith-and-ajinkya-rahane

 

ജയ്പുര്‍: ടീമിന്റെ പ്രകടനം മോശമായതിനെ തുടർന്ന് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടി വന്ന അജിൻക്യ രഹാനെ നായക സ്ഥാനത്ത് തിരിച്ചെത്തി. ലോകകപ്പ് ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ടതിനെ തുടർന്ന് ക്യാപ്റ്റൻ സ്ഥാനത്തുണ്ടായിരുന്ന സ്റ്റീവന്‍ സ്മിത്ത് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയതോടെയാണ് രഹാനെയ്ക്ക് വീണ്ടും നറുക്ക് വീണത്. ഡല്‍ഹി കാപിറ്റല്‍സിനെതിരായ അവസാന മത്സരത്തിൽ രഹാനെ രാജസ്ഥാനെ നയിക്കും.  

സീസണിലെ ആദ്യ മത്സരങ്ങളില്‍ ടീമിനെ നയിച്ചിരുന്നത് രഹാനെ ആയിരുന്നു. എന്നാല്‍ തുടര്‍ തോല്‍വികളുമായി ടീം വലഞ്ഞപ്പോള്‍ താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഭാരം ഒഴിഞ്ഞതോടെ താരം ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. 

ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിക്കാനായാല്‍ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ അവസരമുണ്ട്. നിലവില്‍ 13 മത്സരങ്ങളില്‍ 11 പോയിന്റുള്ള രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. ഡല്‍ഹിയോട് ജയിക്കുകയും മറ്റ് ടീമുകളുടെ ഫലങ്ങളും പരി​ഗണിച്ചാവും രാജസ്ഥാന്റെ സാധ്യതകൾ.