കളി ആണ്‍കുട്ടികളുടെ ലീഗില്‍; കിരീടം നേടിയത് പെണ്‍കുട്ടികള്‍ !

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2019 02:42 PM  |  

Last Updated: 04th May 2019 02:42 PM  |   A+A-   |  

D4_P50DWwAU27mC

 

ലണ്ടന്‍: എസ്ബി  ഫ്രാങ്ക്ഫര്‍ടിന്റെ അണ്ടര്‍ 12 പെണ്‍കുട്ടികളുടെ സംഘം ഫുട്‌ബോള്‍ ലീഗ് കിരീടം സ്വന്തമാക്കി. ബോയ്‌സ് ലീഗില്‍ കളിച്ചാണ് പെണ്‍കുട്ടികള്‍ ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് കൗതുകം. ബ്രിട്ടനിലെ പ്ലിമത്തിലുള്ള പ്രാദേശിക ടൂര്‍ണമെന്റായ ഡിജെഎം ബോയ്‌സ് ലീഗിലാണ് പെണ്‍കുട്ടികളുടെ ചരിത്രമെഴുതിയ നേട്ടം. രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ടീം കിരീടത്തില്‍ മുത്തമിട്ടത്. 

വാരാന്ത്യങ്ങളില്‍ മാത്രം കളിക്കാന്‍ അവസരം കിട്ടുന്നത് പെണ്‍കുട്ടികളുടെ കരിയറിന് ഗുണം ചെയ്യില്ലെന്ന് കണ്ടെതോടെയാണ് ബോയ്‌സ് ലീഗില്‍ കളിക്കാന്‍ ടീം തീരുമാനിച്ചത്. എന്നാല്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത് പെണ്‍കുട്ടികള്‍ മുന്‍ധാരണകളെ തകര്‍ത്താണ് അനുപമ നേട്ടം സ്വന്തമാക്കിയത്. 

16 കളികള്‍ പൂര്‍ത്തിയാപ്പോള്‍ ടീം 13 വിജയങ്ങളും മൂന്ന് സമനിലകളുമായി അപരാജിത മുന്നേറ്റമാണ് നടത്തിയത്. ജെയിംസ് ബ്രോണ്‍ ട്യൂണലാണ് ടീമിന്റെ പരിശീലകന്‍. കുട്ടികളെല്ലാം സീസണില്‍ മികച്ച പ്രകടനം നടത്തിയതായി ജെയിംസ് വ്യക്തമാക്കി. കിരീട നേട്ടത്തോടെ അവര്‍ ലീഗ് കപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്.