സച്ചിന്റെ മകന് അഞ്ച് ലക്ഷം; ബൗളിങ് ഓള്‍റൗണ്ടറെ സ്വന്തമാക്കിയത് ആകാശ് ടൈഗേഴ്‌സ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2019 03:41 PM  |  

Last Updated: 04th May 2019 04:04 PM  |   A+A-   |  

saturday-practicing-hindustan-pandove-tendulkar-stadium-tendulkar_ea0d2420-4a3e-11e9-aca9-eac9e517f545

 

മുംബൈ: ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ അഞ്ച് ലക്ഷം രൂപയ്ക്ക് ആകാശ് ടൈഗേഴ്‌സ് ടീം സ്വന്തമാക്കി. മുംബൈ ടി20 ലീഗ് പോരാട്ടത്തിനായുള്ള താര ലേലത്തിലാണ് 19കാരനായ അര്‍ജുനെ ടീം സ്വന്തമാക്കിയത്. 

ഇടംകൈയന്‍ പേസറും ഓള്‍റൗണ്ടറുമായ താരത്തെ സ്വന്തമാക്കാന്‍ ടീമുകള്‍ തമ്മില്‍ വാശിയേറിയ ലേലം തന്നെയാണ് നടന്നത്. ഒടുവില്‍ അഞ്ച് ലക്ഷം രൂപയ്ക്ക് ആകാശ് ടൈഗേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. 

മുംബൈ ടി20യുടെ രണ്ടാം അധ്യായമാണ് ഇത്തവണ അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ടൂര്‍ണമെന്റില്‍ ഈ വര്‍ഷം പുതിയ രണ്ട് ടീമുകള്‍ കൂടി ഉണ്ട്. മൊത്തം ആറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേജഡിയത്തില്‍ ഈ മാസം 14 മുതല്‍ 26 വരെയാണ് പോരാട്ടം അരങ്ങേറുന്നത്. 

നേരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ടെസ്റ്റ് ടീമില്‍ അംഗമായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ സീസണില്‍ ഇന്ത്യയുടെ അജിന്‍ക്യ രഹാനെ, പൃഥ്വി ഷ എന്നിവര്‍ ടൂര്‍ണമെന്റില്‍ കളിച്ചിരുന്നു. പൃഥ്വി ഷാ ഈ സീസണിലും കളിക്കാനിറങ്ങും.