ഇന്ത്യക്കായി കളിക്കാന്‍ എല്ലാ അര്‍ഥത്തിലും ഒരുങ്ങി, അവസരത്തിനായി കാത്തിരിക്കുയാണെന്ന് സഞ്ജു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2019 11:05 AM  |  

Last Updated: 04th May 2019 11:05 AM  |   A+A-   |  

sanju-samson

ജയ്പൂര്‍: ഇന്ത്യയ്ക്കായി കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. കഠിനാധ്വാനമില്ലാതെ ഇന്ത്യന്‍ ടീമിലേക്ക് കയറിപ്പറ്റുക എളുപ്പമല്ല. ഇപ്പോഴത്തെ എന്റെ പ്രകടനത്തില്‍ ഞാന്‍ തൃപ്തനാണ്. വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിനായി കാത്തിരിക്കുകയാണ് എന്ന് സഞ്ജു പറയുന്നു. 

ഞാന്‍ ശ്രമിങ്ങള്‍ തുടരവെ, ഇതിഹാസ താരങ്ങള്‍ എന്റെ പ്രകടനത്തെ കുറിച്ച് പറയുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ലാറയുടെ വാക്കുകള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. തോല്‍ക്കുമ്പോഴും തിരിച്ചു വരാനുള്ള ശക്തിയാണ് ഒരോ പരാജയവും നല്‍കുന്നത്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ കരിയറില്‍ പലവട്ടം വന്നുപോയി. എന്നാല്‍, ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ താനിപ്പോള്‍ മാനസീകമായും ശാരീരികമായും തയ്യാറാണെന്ന് സഞ്ജു പറയുന്നു. 

സഞ്ജുവിനെ ഇന്ത്യയുടെ ലോകകപ്പിനുള്ള സാധ്യതാ സംഘത്തില്‍ ഉള്‍പ്പെടുത്തതിരുന്നതിന് എതിരെ വിന്‍ഡിസ് ഇതിഹാസം ബ്രയാന്‍ ലാറ തന്നെ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ബട്ട്‌ലര്‍, ബെന്‍ സ്റ്റോക്‌സ്, സ്മിത്ത് എന്നീ കളിക്കാര്‍ തീര്‍ക്കുന്ന വിടവ് നികത്താന്‍ ബഞ്ച് താരങ്ങള്‍ക്ക് കഴിയുമെന്നും സഞ്ജു പറയുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ഇന്ന് രാജസ്ഥാന്റെ മത്സരം. ഇതില്‍ പരാജയപ്പെട്ടാല്‍ രാജസ്ഥാന്റെ പ്ലേഓഫ് സാധ്യതകള്‍ മങ്ങും.