ഫാബിനോയെ പഞ്ച് ചെയ്തു? പിന്നാലെ ഡൈവ് ചെയ്ത് അഭിനയവും? മെസിക്കെതിരെ ആരാധകര്‍, ഓണ്‍ലൈന്‍ പെറ്റീഷനും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2019 12:30 PM  |  

Last Updated: 04th May 2019 12:30 PM  |   A+A-   |  

fabinomesssi

ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ തകര്‍ത്തു വിട്ട മെസിയെ പ്രശംസകൊണ്ട് മൂടുകയാണ് ഫുട്‌ബോള്‍ ലോകം. എല്ലാവരേയും അത്ഭുതപ്പെടുത്തിയാണ് മെസിയുടെ ഫ്രീകിക്ക് ഗോള്‍ വല തൊട്ടത്. എന്നാല്‍, അതിനിടയില്‍ ലിവര്‍പൂളിന്റെ മധ്യനിര താരം ഫാബിനോയെ മെസി കൈകൊണ്ട് മുഖത്ത് ഇടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. 

സുവാരസിനൊപ്പം വണ്‍-ടു കളിച്ച് മുന്നേറുവാനുള്ള മെസിയുടെ ശ്രമം ഫാബിനോ തടയാന്‍ ശ്രമിക്കുന്ന സമയം, ഫാബിനോയുടെ മുഖത്തേക്ക് മെസി പഞ്ച് ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഫാബിനോയെ പഞ്ച് ചെയ്തതിന് പിന്നാലെ മെസി ഡൈവ് ചെയ്ത് വീഴുന്നുമുണ്ട്. ഈ സംഭവത്തില്‍ റഫറിയുടെ മുന്നില്‍ കുറ്റക്കാരനായത് ഫാബിനോയാണെങ്കിലും മെസിയാണ് കുറ്റക്കാരന്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്. 

സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുക മാത്രമല്ല, മെസിക്കെതിരെ ഓണ്‍ലൈന്‍ പെറ്റീഷന്‍ വന്നു കഴിഞ്ഞു. അയ്യായിരത്തോളം പേര്‍ മെസിക്കെതിരെ ഇതില്‍ ഒപ്പുവെച്ചതായുമാണ് റിപ്പോര്‍ട്ട്.