ബാഴ്‌സയില്‍ കളിച്ചാകുമോ കരിയറിന്റെ അവസാനം? ബാഴ്‌സയിലേക്ക് വരുന്നതിനെ കുറിച്ച് ക്രിസ്റ്റിയാനോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2019 01:09 PM  |  

Last Updated: 04th May 2019 01:09 PM  |   A+A-   |  

chrishbarca

 

ഫുട്‌ബോള്‍ കരിയറിന്റെ അവസാനം ബാഴ്‌സയ്ക്ക് വേണ്ടി കളിച്ചാകുമോ? യുവന്റ്‌സ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മുന്നിലേക്കെത്തിയ ചോദ്യം ഇതായിരുന്നു. അതിന് ഉത്തരം നല്‍കാതെ ക്രിസ്റ്റിയാനോ വിടുന്നുമില്ല. 

ബാഴ്‌സ എന്റെ ഇടമല്ല. ഒന്നുരണ്ട് വട്ടം അവിടെ എത്തിയപ്പോള്‍ എനിക്ക് മനസിലായതാണ്, അവര്‍ക്ക് ക്രിസ്റ്റിയാനോയെ അത്ര ഇഷ്ടമല്ല. ഞങ്ങല്‍ എതിരാളികളായിരിക്കുമ്പോല്‍ അങ്ങിനെയാവുന്നത് സ്വാഭാവികമാണ്. അതൊരു പ്രശ്‌നമല്ല...ഇങ്ങനെയായിരുന്നു ബാഴ്‌സയിലേക്ക് എത്തുമോയെന്ന ചോദ്യത്തിന് ക്രിസ്റ്റിയാനോയുടെ മറുപടി. 

ഐക്കണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍. എല്ലാ വര്‍ഷവും ഞാന്‍ മികച്ച താരമാണ് എന്ന് തെളിയിക്കാന്‍ വേണ്ടി കളിക്കുന്നത് ബുദ്ധിമുട്ടാണെന്നും ക്രിസ്റ്റിയാനോ പറഞ്ഞു. അങ്ങനെ പലരേയും ബോധ്യപ്പെടുത്താന്‍ വേണ്ടി കളിക്കുമ്പോള്‍ അധിക സമ്മര്‍ദ്ദം നമ്മെ വന്ന് മൂടും. മുപ്പത്തിമൂന്ന് മുപ്പത്തിയഞ്ച് വയസായി. കളി കഴിഞ്ഞുവെന്നാണ് ആളുകള്‍ പറയാണ്. എന്നാല്‍ നമ്മള്‍ അവരെ ഞെട്ടിക്കണം എന്നും ക്രിസ്റ്റ്യാനോ പറയുന്നു.