രാജസ്ഥാന്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ഇവരുടെ കാര്യം ഇന്ന് ബാംഗ്ലൂര്‍ തീരുമാനിക്കും; ഐപിഎല്ലില്‍ നിര്‍ണായക മത്സരങ്ങള്‍

ഇന്ന് നടക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ ഹൈദരാബാദ് ജയം പിടിച്ചാല്‍ രാജസ്ഥാന്റെ സാധ്യതകള്‍ അവസാനിക്കും
രാജസ്ഥാന്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ഇവരുടെ കാര്യം ഇന്ന് ബാംഗ്ലൂര്‍ തീരുമാനിക്കും; ഐപിഎല്ലില്‍ നിര്‍ണായക മത്സരങ്ങള്‍

ചെന്നൈ, ഡല്‍ഹി, മുംബൈ ടീമുകള്‍ പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള ഒരു സ്ഥാനത്തിന് വേണ്ടിയാണ് രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളുടെ പോര്. ഇവരുടെ സാധ്യതകള്‍ വ്യക്തമാകുന്ന നിര്‍ണായക ദിവസമാണ് ഇന്ന് ഐപിഎല്ലില്‍. 

ഇന്ന് നടക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ ഹൈദരാബാദ് ജയം പിടിച്ചാല്‍ രാജസ്ഥാന്റെ സാധ്യതകള്‍ അവസാനിക്കും. ബാംഗ്ലൂര്‍ ജയിച്ചാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും തിരിച്ചടിയാവും. മറ്റൊരു മത്സരത്തില്‍ ഡല്‍ഹിയെയാണ് ഇന്ന് രാജസ്ഥാന് നേരിടേണ്ടത്. 

12 പോയിന്റോടെ നിലവില്‍ നാലാം സ്ഥാനത്താണ് ഹൈദരാബാദ്. 12 പോയിന്റ് തന്നെയുള്ള കൊല്‍ക്കത്തയേക്കാള്‍ നെറ്റ് റണ്‍റേറ്റില്‍ മുന്നിലാണ് അവര്‍. തങ്ങളുടെ അവസാന മത്സരങ്ങളില്‍ ഹൈദരാബാദും, കൊല്‍ക്കത്തയും ജയിച്ചാലും നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ഹൈദരാബാദിന് സാധ്യത തെളിയും. ഒരു ജയം മാത്രമാണ് പ്ലേഓഫിലേക്ക് കടക്കാന്‍ ഹൈദരാബാദിന് ഇനി വേണ്ടത്. 

ബാംഗ്ലൂരിനോട് ഹൈദരാബാദ് തോല്‍ക്കുന്നുവെങ്കിലും അത് നേരിയ മാര്‍ജിനില്‍ ആണെങ്കില്‍, കൊല്‍ക്കത്തയും, രാജസ്ഥാനും തങ്ങളുടെ അവസാന മത്സരങ്ങളില്‍ തോല്‍ക്കുകയാണ് എങ്കില്‍ ഹൈദരാബാദിന്റെ പ്ലേഓഫ് പ്രവേശനം അപ്പോഴും സാധ്യമാകും. കൊല്‍ക്കത്തയ്ക്ക് പ്ലേഓഫിലേക്ക് എത്തണം എങ്കില്‍ ബാംഗ്ലൂരിനോട് സണ്‍റൈസേഴ്‌സ് വലിയ മാര്‍ജിനില്‍ തോല്‍ക്കണം. മാത്രമല്ല, കൊല്‍ക്കത്ത മുംബൈയോട് വലിയ മാര്‍ജിനില്‍ ജയിക്കുകയും വേണം. 65 റണ്‍സിന് കൊല്‍ക്കത്ത ജയിച്ചാല്‍, 65 റണ്‍സിന് ഹൈദരാബാദ് തോല്‍ക്കണം. 

രാജസ്ഥാന്‍ റോയല്‍സിനാണെങ്കില്‍ ഡല്‍ഹിയോട് ജയിക്കണം, ബാംഗ്ലൂര്‍ ഹൈദരാബാദിനെ തോല്‍പ്പിക്കണം, മുംബൈ കൊല്‍ക്കത്തയേയും തോല്‍പ്പിക്കണം. ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകള്‍ 99 ശതമാനം അടഞ്ഞു കഴിഞ്ഞു. ഇനി അവര്‍ക്ക് മുന്നിലുള്ള വഴി ഇങ്ങനെയാണ്...ചെന്നൈയ്‌ക്കെതിരായ മത്സരം ജയിക്കണം. ഹൈദരാബാദും, കൊല്‍ക്കത്തയും തോല്‍ക്കണം. എങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഹൈദരാബാദിന് ഒപ്പമെത്താന്‍ പഞ്ചാബിന് കഴിയില്ല. 125 റണ്‍സിന് ചെന്നൈയോട് പഞ്ചാബ് ജയിക്കുകയും, സണ്‍റൈസേഴ്‌സ് 125 റണ്‍സിന് തോല്‍ക്കുകയും വേണം നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com