സച്ചിന്റെ താടിവടിച്ച് സഹോദരിമാർ ; ബഹുമതിയെന്ന് താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2019 05:09 AM  |  

Last Updated: 04th May 2019 05:09 AM  |   A+A-   |  

 

ദ്യമായാണ് മറ്റൊരാളെക്കൊണ്ട് ഷേവ് ചെയ്യിക്കുന്നത് , പക്ഷേ ഇന്നത് ഒരു ബഹുമതിയായി തോന്നുന്നുവെന്ന് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറെ കൊണ്ട് വരെ പറയിച്ചു ഈ ചേച്ചിയും അനുജത്തിയും. ഉത്തർപ്രദേശിലെ ബൻടോരിവാല സ്വദേശികളായ ജ്യോതിയും നേഹയുമാണ് ഈ മിടുക്കി കുട്ടികൾ.  സ്കൂളിന് ശേഷമുള്ള ഒഴിവ് സമയത്താണ് ജ്യോതിയും നേഹയും അച്ഛന്റെ ബാർബർ ഷോപ്പിൽ കയറിത്തുടങ്ങിയത്. പുരുഷൻമാർക്ക് ഇനി ബുദ്ധിമുട്ട് വേണ്ടെന്നും പറഞ്ഞ് വേഷം ജീൻസും ഷർട്ടുമാക്കാനും ഈ സൂപ്പർ സിസ്റ്റേഴ്സ് മടിച്ചില്ല.

റേസർ ബ്ലേഡുമായി ഉഷാറായി ജീവിക്കുന്നതിനിടയിലാണ് ക്രിക്കറ്റ് ഇതിഹാസം ജ്യോതിയെയും നേഹയെയും തേടി എത്തിയത്. പെൺകുട്ടികളെ അഭിനന്ദിക്കണമെന്ന് തോന്നിയ സച്ചിൽ പിന്നെ ഒട്ടു വൈകിച്ചില്ല. ബൻവാരി ടോലയിലെ ബാര്‍ബര്‍ ഷോപ്പിലെത്തി ഷേവിങ് നടത്തിയാണ് ഇതിഹാസ താരം പിന്തുണ പ്രഖ്യാപിച്ചത്.

 ചിത്രം ട്വിറ്ററിൽ പങ്കുവച്ച സച്ചിൻ ഇങ്ങനെ കുറിച്ചു ; എന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണിത്. ഈ ബാർബർ ഷാപ്പിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടുണ്ടാവില്ല. ഇതിന് മുമ്പ് ഒരിക്കൽ പോലും എന്റെ താടി വടിക്കാൻ മറ്റൊരാളെ ഞാൻ ആശ്രയിച്ചിട്ടില്ല. അത് ദാ ഇപ്പോൾ തിരുത്തിയിട്ടുണ്ട്. ഈ 'ബാര്‍ബര്‍ ഷോപ്പ് ഗേള്‍സി'നെ പരിചയപ്പെടാനായതുതന്നെ ഒരു ബഹുമതിയായി കാണുന്നു.' എന്നായിരുന്നു ട്വീറ്റ്. ഉശിരത്തി പെണ്‍കുട്ടികള്‍ക്ക് പ്രമുഖ റേസര്‍ നിര്‍മ്മാതാക്കളായ ഗില്ലെറ്റ് ഇന്ത്യയുടെ സ്‌കോളര്‍ഷിപ്പും കൈമാറിയാണ് സച്ചിന്‍ മടങ്ങിയത്.