എന്റെ ഹാട്രിക് നഷ്ടപ്പെടുത്തിയ ബോള്‍ട്ടിനെ ഞാന്‍ അസഭ്യം പറഞ്ഞു, അത് എത്ര സിംപിള്‍ ക്യാച്ചായിരുന്നു എന്ന് അമിത് മിശ്ര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2019 04:00 PM  |  

Last Updated: 05th May 2019 04:00 PM  |   A+A-   |  

amit_mishra

 

ക്യാച്ച് നഷ്ടപ്പെടുത്തി എനിക്ക് ഹാട്രിക് നേടാനുണ്ടായ സാധ്യത നഷ്ടപ്പെടുത്തിയ ബോള്‍ട്ടിനെ താന്‍ അസഭ്യം പറഞ്ഞതായി ഡല്‍ഹി ക്യാപിറ്റല്‍ താരം അമിത് മിശ്ര. എനിക്ക് ഹാട്രിക് നേടിത്തരുമായിരുന്ന എളുപ്പമുള്ള ക്യാച്ച് ബോള്‍ട്ട് നഷ്ടപ്പെടുത്തി. ആ സമയം ബോള്‍ട്ടിനെ താന്‍ അധിക്ഷേപിച്ചതായാണ് മത്സരത്തിന് ശേഷം അമിത് മിശ്ര പറഞ്ഞത്. 

ശ്രേയസ് ഗോപാലിനേയും, സ്റ്റുവര്‍ട്ട് ബിന്നിയേയും തുടരെ പുറത്താക്കിയതോടെ ഹാട്രിക്കാണ് അമിത് മിശ്രയ്ക്ക് മുന്നില്‍ വന്ന് നിന്നത്. ഹാട്രിക് പന്തില്‍ കൃഷ്ണപ്പ ഗൗതമിന്റെ ക്യാച്ച് ട്രെന്റ് ബോള്‍ട്ട് വിട്ടുകളഞ്ഞു. അത് ഔട്ടായിരുന്നു എങ്കില്‍ ഐപിഎല്ലിലെ മിശ്രയുടെ നാലാം ഹാട്രിക്ക് ആവുമായിരുന്നു അത്. ക്യാച്ച് വിട്ടതിന് ശേഷം, എന്തിനാണ് അനാവശ്യമായി ക്യാച്ച് എടുക്കുമ്പോള്‍ ചാടിയത് എന്ന് ഞാന്‍ ബോള്‍ട്ടിനോട് ചോദിച്ചതായും അമിത് മിശ്ര പറയുന്നു. 

ഹാട്രിക് നഷ്ടപ്പെട്ടതില്‍ എനിക്ക് സങ്കടമുണ്ട്. ഞാന്‍ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെങ്കിലും മൂന്ന് നാല് വട്ടം ബോള്‍ട്ട് ക്ഷമ പറഞ്ഞതോടെ ഞാന്‍ അത് വിട്ടുവെന്നും ഡല്‍ഹി സ്പിന്നര്‍ പറയുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരില്‍ 155 വിക്കറ്റോടെ രണ്ടാമതാണ് അമിത് മിശ്ര.