പ്ലേ ഓഫ് കാണാതെ രാജസ്ഥാൻ പുറത്തേക്ക്; ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിങിൽ ഡൽഹിക്ക് വിജയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2019 05:11 AM  |  

Last Updated: 05th May 2019 05:11 AM  |   A+A-   |  

 

ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തി ഡൽഹിയുടെ തകർപ്പൻ വിജയം. ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിങിലാണ് രാജസ്ഥാനെതിരെ ഡൽഹി ക്യാപിറ്റൽസ് അഞ്ച് വിക്കറ്റ് ജയം നേടിയത്. 38 പന്തിൽ നിന്ന് രണ്ട് ഫോറും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു പന്തിന്റെ ഉശിരൻ ബാറ്റിങ്.

 നേരത്തെ തന്നെ പ്ലേ ഓഫിൽ കടന്നതിനാൽ സമ്മർദ്ദങ്ങളില്ലാതെയാണ് 116 റൺസ് വിജയലക്ഷ്യം ഡൽഹി പിന്തുടരാൻ തുടങ്ങിയത്. 23 പന്തും അഞ്ച് വിക്കറ്റും ബാക്കി നിൽക്കെ അനായാസം ഡൽഹി ജയിച്ചു കയറി.ഇഷാന്ത് ശർമ്മയും അമിത് മിശ്രയും മൂന്ന് വീതവും  വിക്കറ്റുകൾ നേടിയതോടെ രാജസ്ഥാന്റെ തകർച്ച ഉറപ്പിച്ചിരുന്നു. ആറുതാരങ്ങളാണ് രണ്ടക്കം പോലും കാണാതെ പുറത്തായത്. 

ബാറ്റിങിനിറങ്ങിയ രാജസ്ഥാനെ നൂറ് കടത്തിയത് റിയാൻ പരാ​ഗിന്റെ ഹാഫ് സെഞ്ചുറിയാണ്. 49 പന്തിൽ നിന്ന് 50 റൺസ് നേടിയ റിയാൻ ഐപിഎല്ലിലെ പ്രായം കുറഞ്ഞ അർധ സെഞ്ചുറിക്ക് ഉടമയായി.