സൺറൈസേഴ്സിനെതിരെ ബാം​ഗ്ലൂരിന് വിജയം ; ഹൈദരാബാദ് പ്ലേഓഫിലെത്താൻ ഇനി കൊൽക്കത്ത തോൽക്കണം!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2019 03:52 AM  |  

Last Updated: 05th May 2019 03:52 AM  |   A+A-   |  

bnglr

 

ബാം​ഗ്ലൂർ: ചിന്നസ്വാമി സ്റ്റേഡിയത്തിൽ സ്വന്തം ആരാധകരെ സാക്ഷിയാക്കി സൺറൈസേഴ്സിനെ നാല് വിക്കറ്റിന് ബാം​ഗ്ലൂർറോയൽ ചലഞ്ചേഴ്സ് പരാജയപ്പെടുത്തി. ടോസ് നേടിയ ആതിഥേയർ സൺറൈസേഴ്സിനെ ബാറ്റിങിനയച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് ഹൈദരാബാദ് നേടിയത്. ക്യാപ്ടൻ കെയ്ൻ വില്യംസണാണ് ഭേദപ്പെട്ട സ്കോറിലേക്ക് കളിയെത്തിച്ചത്. 

 എന്നാൽ മറുപടി ബാറ്റിങിനിറങ്ങിയ ബാം​ഗ്ലൂർ വെറും നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടെത്തുകയായിരുന്നു. നിർണായക മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതോടെ സൺറൈസേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ തീർത്തും അവസാനിച്ച നിലയിലാണ്. ഇനി പ്ലേ ഓഫ് കടക്കണമെങ്കിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത മുംബൈയോട് തോൽക്കണം! 14 മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് നിലവിൽ സൺറൈസേഴ്സിനുള്ളത്. കൊൽക്കത്തയ്ക്കും 12 പോയിന്റുകളുണ്ട്. അടുത്ത മത്സരത്തിൽ മുംബൈയെ പരാജയപ്പെടുത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചാൽ 14 പോയിന്റോടെ അവസാന നാലിൽ എത്താം. അല്ലെങ്കിൽ പുറത്തേക്ക്. 

ബാംഗ്ലൂരിനായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.  ഹൈദരാബാദിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മലയാളി താരം ബേസില്‍ തമ്പി നാലോവറില്‍ 29 വഴങ്ങി. 
.