കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വയം ചോദിക്കൂ, ഈ ചെയ്തത് മതിയോ എന്ന്; ടീം അംഗങ്ങളെ കുത്തി കോഹ് ലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2019 12:05 PM  |  

Last Updated: 05th May 2019 12:05 PM  |   A+A-   |  

820066-virat-kohli-pti

 

ട്ട് തോല്‍വിയും അഞ്ച് ജയവുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പന്ത്രണ്ടാം ഐപിഎല്‍ സീസണ്‍ അവസാനിപ്പിച്ചു. ഐപിഎല്‍ കിരീടത്തിനായി ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞായിരുന്നു കോഹ് ലി സീസണ്‍ തുടങ്ങിയത് എങ്കിലും ആദ്യ ആറ് കളികളില്‍ തുടര്‍ച്ചയായ തോല്‍വിയാണ് അവരെ കാത്തിരുന്നത്. 

നിങ്ങള്‍ കണ്ണാടിക്ക് മുന്നില്‍ നിന്നും സ്വയം ചോദിക്കൂ, ഞാന്‍ ചെയ്തതെല്ലാം മതിയായിരുന്നോ എന്ന്...നിരാശാജനകമായ സീസണ്‍ അവസാനിപ്പിക്കുമ്പോള്‍ കോഹ് ലി തന്റെ ടീം അംഗങ്ങളോട് പറയുന്നത് ഇതാണ്. നിങ്ങള്‍ പുറത്തെടുത്ത പ്രകടനം മതിയായിരുന്നോ എന്ന് സ്വയം ചോദിക്കാനാണ്  കോഹ് ലി ആവശ്യപ്പെടുന്നത്. 

ആറാമത്തെ മത്സരത്തിന് ശേഷം എല്ലാവരും ഒരുമിച്ച് നിന്നു, പരസ്പരം നോക്കി, തലയാട്ടി. സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്തു പോന്നു. പക്ഷേ ഒന്നും ശരിയായി പോവുന്നുണ്ടായില്ല. 80 ശതമാനം ഞങ്ങള്‍ ആധിപത്യം പുലര്‍ത്തിയ മത്സരങ്ങളുണ്ട്. എന്നാല്‍, അവസാന രണ്ട് ഓവറുകളില്‍ കളി കൈവിട്ടിരുന്നുവെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ കോഹ് ലി പറയുന്നു. 

ഓരോ മിനിറ്റിനോടും ഓരോ പന്തിനോടും 120 ശതമാനം ആത്മാര്‍ഥത പുലര്‍ത്തണം എന്നാണ് ടീമിനോട് ഞങ്ങള്‍ പറഞ്ഞത്. ചെയ്യേണ്ട അത്രയും ചെയ്‌തോ എന്ന് ഓരോ വ്യക്തിയും കണ്ണാടിക്ക് മുന്നില്‍ നിന്നും സ്വയം ചോദിക്കേണ്ടതാണ്. ടീം സന്തുലിതമായിരുന്നില്ലെന്നും കോഹ് ലി സമ്മതിക്കുന്നു.