ഖലീല്‍ അഹ്മദിന്റെ വിക്കറ്റ് സെലിബ്രേഷന്‍ അനുകരിച്ച് കോഹ് ലി; നാണിച്ച് കുഴങ്ങി ഖലീല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2019 03:10 PM  |  

Last Updated: 05th May 2019 03:10 PM  |   A+A-   |  

koliahmed

സണ്‍റൈസേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സും സീസണിലെ തങ്ങളുടെ അവസാന മത്സരത്തിന് ഇറങ്ങിയപ്പോള്‍ കോഹ് ലിക്ക് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ടീമിന് വേണ്ടി കാര്യമായൊന്നും ചെയ്യാനായില്ല. രണ്ടാം ഓവറില്‍ തന്നെ കോഹ് ലിയെ ഖലീല്‍ മടക്കി. എങ്കിലും ഹെറ്റ്മയറിന്റെ കരുത്തില്‍ ബാംഗ്ലൂര്‍ ജയിച്ചു കയറി. ജയത്തിന് ശേഷം തന്റെ വിക്കറ്റ് വീഴ്ത്തിയ ഖലീലിനെ കളിയാക്കുകയായിരുന്നു കോഹ് ലി. 

തന്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ഖലീല്‍ അത് ആഘോഷിക്കുന്നതാണ് കോഹ് ലി മത്സരത്തിന് ശേഷം അനുകരിച്ചത്. കൈകൊണ്ടുള്ള ഖലീലിന്റെ ആഘോഷമാണ് കോഹ് ലി അനുകരിക്കുന്നത്. കോഹ് ലി തന്നെ അനുകരിക്കുന്നത് കണ്ട് ഖലീലിനും ചിരിയടയ്ക്കാനായില്ല. ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. 

ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ആര്‍സിബി. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 176 റണ്‍സ് വിജയ ലക്ഷ്യം നാല് പന്ത് ശേഷിക്കെ ഹെറ്റ്മയറിന്റേയും ഗുര്‍കീറാത്തിന്റേയും മികവില്‍ ബാംഗ്ലൂര്‍ മറികടന്നു.