തകര്‍ത്തടിച്ച് എങ്ങോട്ടാണ്? സെവാഗിനേയും പിന്നിലാക്കി റിഷഭ് പന്ത്‌

ഡല്‍ഹി ക്യാപിറ്റല്‍സിനായി തകര്‍ത്തു കളിക്കുന്ന റിഷഭ് പന്ത് മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരിലാക്കുന്നു
തകര്‍ത്തടിച്ച് എങ്ങോട്ടാണ്? സെവാഗിനേയും പിന്നിലാക്കി റിഷഭ് പന്ത്‌

ഡല്‍ഹി ക്യാപിറ്റല്‍സിനായി തകര്‍ത്തു കളിക്കുന്ന റിഷഭ് പന്ത് മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരിലാക്കുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സാക്ഷാല്‍ വീരേന്ദര്‍ സെവാഗ് ഡല്‍ഹിയില്‍ കളിച്ച് തീര്‍ത്ത സിക്‌സുകളുടെ റെക്കോര്‍ഡാണ് പന്ത് തിരുത്തി എഴുതുന്നത്. ഡല്‍ഹിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ താരമാവുകയാണ് പന്ത്. 

ഡല്‍ഹിക്ക് വേണ്ടി 86 സിക്‌സുകളാണ് പന്ത് പറത്തിയത്. സെവാഗ് പറത്തിയത് 85 സിക്‌സുകളും. 2008 മുതല്‍ 2013 വരെയാണ് സെവാഗ് ഡല്‍ഹിക്ക് വേണ്ടി കളിച്ചത്. ഐപിഎല്ലിലെ സിക്‌സ് വേട്ടക്കാരില്‍ 106 സിക്‌സോടെ 16ാം സ്ഥാനത്താണ് താരം. ഡല്‍ഹിയുടെ സിക്‌സടി വീരന്മാരില്‍ പന്തിനും സെവാഗിനും പിന്നില്‍ 67 സിക്‌സോടെയുള്ളത് ശ്രേയസ് അയ്യരാണ്. 

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഡല്‍ഹിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയ താരവും പന്താണ്. രാജസ്ഥാനെതിരെ പറത്തിയ അഞ്ച് കൂറ്റന്‍ സിക്‌സുകളോടെ ഈ സീസണിലെ തന്റെ സിക്‌സുകളുടെ എണ്ണം പന്ത് 21ലേക്ക് എത്തിച്ചു. രണ്ടാമതുള്ള ശ്രേയസ് അയ്യരേക്കാള്‍ ഏഴ് സിക്‌സുകള്‍ക്ക് പന്ത് മുന്നില്‍. 

നിര്‍ണായകമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം നിഷേധിച്ചായിരുന്നു ഡല്‍ഹിയുടെ കളി. 116 റണ്‍സ് എന്ന ചെറിയ ടോട്ടല്‍ രാജസ്ഥാന്‍ ഉയര്‍ത്തിയപ്പോള്‍ പന്തിന്റെ മികവില്‍ 23 പന്ത് ബാക്കി നില്‍ക്കെ ഡല്‍ഹി ജയം പിടിച്ചു. 38 പന്തില്‍ നിന്നും 53 റണ്‍സ് അടിച്ചായിരുന്നു പന്തിന്റെ കളി. ധവാനും, പൃഥ്വി ഷായും തുടരെ ക്രീസ് വിട്ടതിന് പിന്നാലെ എത്തിയ പന്ത് ഏഴാം ഓവറില്‍ റയാന്‍ പരാഗിനെ രണ്ട് വട്ടം സിക്‌സ് പറത്തിയാണ് ആക്രമണത്തിന് തുടക്കമിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com