പരിശീലകനാകാന്‍ ക്ഷണിച്ച് റോമ; ഒരു നിബന്ധനയുണ്ടെന്ന് മൗറീഞ്ഞോ

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കിയ ശേഷം സൂപ്പര്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോ ഇതുവരെ മറ്റൊരു ടീമിന്റെയും പരിശീലക സ്ഥാനമേറ്റെടുത്തിട്ടില്ല
പരിശീലകനാകാന്‍ ക്ഷണിച്ച് റോമ; ഒരു നിബന്ധനയുണ്ടെന്ന് മൗറീഞ്ഞോ

മിലാന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കിയ ശേഷം സൂപ്പര്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോ ഇതുവരെ മറ്റൊരു ടീമിന്റെയും പരിശീലക സ്ഥാനമേറ്റെടുത്തിട്ടില്ല. ഇപ്പോഴിതാ അദ്ദേഹത്തിന് ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് ഇറ്റാലിയന്‍ സീരി എ ടീം എഎസ് റോമ. മൂന്ന് വര്‍ഷത്തെ കരാറാണ് റോമ മൗറീഞ്ഞോയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. 

റോമ മുന്നോട്ടു വച്ച ഓഫര്‍ മൗറീഞ്ഞോ നിരസിച്ചിട്ടില്ല. എന്നാല്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ഒരു നിബന്ധന അദ്ദേഹം മുന്നോട്ട് വച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ കണ്ടീഷന്‍ ഇതാണ്. അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ഉറപ്പാക്കണം. 

നിലവില്‍ ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ റോമ അഞ്ചാം സ്ഥാനത്താണ്. ശേഷിക്കുന്നത് നാല് മത്സരങ്ങളാണ്. നാലാം സ്ഥാനത്തുള്ള അറ്റ്‌ലാന്റയുമായി ഒരു പോയിന്റ് വ്യത്യാസം മാത്രമുള്ളത്. ഇതെല്ലാം മറികടന്ന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കിയാല്‍ അടുത്ത സീസണില്‍ മൗറീഞ്ഞോ റോമയ്‌ക്കൊപ്പം ഉണ്ടാകും. 

56 കാരനായ മുന്‍ റയല്‍ മാഡ്രിഡ്, ചെല്‍സി ടീമുകളുടെ പരിശീലകനായ മൗറീഞ്ഞോയെ ഇക്കഴിഞ്ഞ ഡിസംബറിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കിയത്. അതിന് ശേഷം നിരവധി ക്ലബുകളുടെ പേരിനൊപ്പം മൗറീഞ്ഞോയുടെ പേര് ചേര്‍ത്ത് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. സമീപ ദിവസങ്ങളില്‍ സെല്‍റ്റിക്ക് അദ്ദേഹത്തെ പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com