ഏറ്റവും മനോഹരമായ ചിത്രം; മകന്‍ ഇസ്ഹാനൊപ്പമുള്ള ചിത്രം പങ്കുവച്ച് സാനിയ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2019 09:12 PM  |  

Last Updated: 06th May 2019 09:12 PM  |   A+A-   |  

saniya

ന്റര്‍നെറ്റില്‍ ഒരു കൊച്ച് താരം തന്നെയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്. അതുകൊണ്ടുതന്നെ ഇസ്ഹാന്റെ ചിത്രങ്ങള്‍ക്കൊക്കെ സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കാറ്. ഇന്ന് സാനിയ ട്വിറ്ററില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. 

ഇസ്ഹാനെ കൈകളിലേന്തി നില്‍ക്കുന്ന സാനിയയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ഏറ്റവും മനോഹരമായ ചിത്രമെന്നാണ് സാനിയ ഇതിനെ വര്‍ണ്ണിച്ചിരിക്കുന്നത്. 

 

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 30നാണ് ഇസ്ഹാന്‍ പിറന്നത്. 2017മുതല്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാനിയ വീണ്ടും മടങ്ങിയെത്താനുള്ള ആഗ്രഹം പങ്കുവച്ചിരുന്നു. 2020ലെ ടോക്യോ ഒളിംപിക്‌സ് മുതല്‍ വീണ്ടും സജീവമാകാമെന്നാണ് താരം പ്രതീക്ഷിക്കുന്നത്.