ചതിച്ചത് ഉത്തപ്പയുടെ മെല്ലപ്പോക്ക്; തീരുമാനം മണ്ടത്തരം; കൊല്‍ക്കത്തക്കെതിരെ ആരാധകര്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th May 2019 12:15 PM  |  

Last Updated: 06th May 2019 12:15 PM  |   A+A-   |  

cricket-t20-ipl-ind-mumbai-kolkata_b857f5bc-6f65-11e9-be3c-d387070551cb

 

കൊല്‍ക്കത്ത: ഒരു വിജയം മതിയായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ഐപിഎല്‍ പോരാട്ടത്തിന്റെ പ്ലേയോഫിലേക്ക് കടക്കാന്‍. നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ഒന്ന് പൊരുതാന്‍ പോലും നില്‍ക്കാതെ അവര്‍ പരാജയം സമ്മതിക്കുകയായിരുന്നു. പ്ലേ ഓഫിലെത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ നിരാശാജനകമായ പ്രകടനമായിരുന്നു കളിയുടെ എല്ലാ മേഖലകളിലും കൊല്‍ക്കത്തയുടെ ഭാഗത്ത് നിന്നുണ്ടായത്. ആരാധകര്‍ കടുത്ത അമര്‍ഷമാണ് ടീം മാനേജ്‌മെന്റിനെതിരെ ഉയര്‍ത്തുന്നത്. 

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് എടുത്തത്. മുബൈ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം അനായാസം സ്വന്തമാക്കി. നിസാര സ്‌കോര്‍ അവരുടെ തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്നാണ്. 

ഈ കുറഞ്ഞ സ്‌കോറിന് കാരണമായി ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് മൂന്നാമനായി ബാറ്റിങിനിറങ്ങിയ റോബിന്‍ ഉത്തപ്പയുടെ മെല്ലപ്പോക്കായിരുന്നു. 47 പന്തില്‍ 40 റണ്‍സാണ് ഉത്തപ്പ നേടിയത്. റണ്‍സുയര്‍ത്തേണ്ട ഘട്ടത്തിലൊന്നും താരം മികവ് പുറത്തെടുത്തില്ല. ഒച്ചിഴയും വേഗത്തില്‍ ബാറ്റ് ചെയ്ത ഉത്തപ്പ പന്ത് ബാറ്റിന്റെ മധ്യത്തില്‍ കൊള്ളിക്കാന്‍ പോലും ബുദ്ധിമുട്ടി.