അവരാണ് കടുപ്പക്കാര്‍; നേരിടേണ്ടി വന്ന ശക്തരായ എതിരാളികളെക്കുറിച്ച് വെളിപ്പെടുത്തി ഗെര്‍ഡിയോള

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th May 2019 04:34 PM  |  

Last Updated: 06th May 2019 04:34 PM  |   A+A-   |  

skysports-pep-guardiola-manchester-city_4537054

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 37 മത്സരങ്ങളില്‍ നിന്ന് 94 പോയിന്റുമായി ലിവര്‍പൂളാണ് മുന്നില്‍. എന്നാല്‍ ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 92 പോയിന്റുമായി തൊട്ടുപിന്നാലെയുണ്ട്. ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി ലെയസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടുന്നുണ്ട്. ഇന്ന് വിജയിച്ചാല്‍ സിറ്റി മുന്നില്‍ കയറും. 

അതിനിടെ ഒരു ശ്രദ്ധേയമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗെര്‍ഡിയോള. പരിശീലക കരിയറില്‍ താന്‍ നേരിട്ടിട്ടുള്ള ഏറ്റവും മികച്ച ടീമുകളേതൊക്കെയന്ന വെളിപ്പെടുത്തലാണ് ഗെര്‍ഡിയോള നടത്തിയിരിക്കുന്നത്. 

യുര്‍ഗന്‍ ക്ലോപ് പരിശീലിപ്പിക്കുന്ന നിലവിലെ ലിവര്‍പൂള്‍ ടീമാണ് താനിക്ക് നേരിടേണ്ടി വന്ന ഏറ്റവും കടുത്ത എതിരാളികള്‍. ' പരിശീലകനെന്ന നിലയില്‍ നിരവധി അവിശ്വസനീയ ടീമുകള്‍ക്കെതിരെ കളിക്കേണ്ടി വനനിട്ടുണ്ട്. ഇതില്‍ രണ്ട് ടീമുകളും ഏറ്റവും മികച്ച സംഘമായി തോന്നിയിട്ടുള്ളത്. അതില്‍ ഒന്ന് ഇപ്പോഴത്തെ ലിവര്‍പൂള്‍ ടീമാണ്. മറ്റൊരു ടീം മെസിയും നെയ്മറും സുവാരസും മുന്നേറ്റത്തില്‍ അണിനിരന്ന ലൂയീസ് എന്റിക്വെയുടെ ബാഴ്‌സലോണയാണ്. കഴിഞ്ഞ സീസണില്‍ 100 പോയിന്റുകള്‍ തികയ്ക്കാന്‍ സാധിച്ചത് സംതൃപ്തി തോന്നിയ നിമിഷമായിരുന്നു. താന്‍ അറിഞ്ഞിട്ടുള്ളതില്‍ വച്ച് ഏറ്റവും കഠിനമേറിയ ലീഗാണ് പ്രീമിയര്‍ ലീഗെന്ന് ഗെര്‍ഡിയോള പറയുന്നു. എതിരളികളായിട്ടുള്ള ടീമുകളുടെ മികവാണ് പ്രീമിയര്‍ ലീഗിന്റെ കാഠിന്യമേറ്റുന്നത് എന്ന കാര്യത്തില്‍ സംശയമില്ല'- അദ്ദേഹം വ്യക്തമാക്കി.