ക്വിന്റന്‍ ഡി കോക്കിനോട് കട്ട കലിപ്പുമായി ആന്ദ്രെ റസ്സല്‍; മോശം സ്‌പോര്‍ട്‌സമാന്‍ഷിപ്പെന്ന് ആരാധകര്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th May 2019 02:42 PM  |  

Last Updated: 06th May 2019 02:42 PM  |   A+A-   |  

Andre-Russell

 

കൊല്‍ക്കത്ത: മികച്ച വിജയങ്ങളുമായി മുന്നേറിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്ലില്‍ പ്ലേയോഫ് കാണാതെ പുറത്തായി. മുംബൈ ഇന്ത്യന്‍സിനോട് നിര്‍ണായക പോരാട്ടത്തില്‍ പരാജയപ്പെട്ടാണ് കൊല്‍ക്കത്ത പുറത്തേക്കുള്ള വഴി കണ്ടത്. കൊല്‍ക്കത്ത പരാജയപ്പെട്ടതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേയോഫ് ഉറപ്പിക്കുകയും ചെയ്തു. 

ടൂര്‍ണമെന്റില്‍ കൊല്‍ക്കത്തയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പ്രകടനം നടത്തിയത് ആന്ദ്രെ റസ്സലെന്ന വിന്‍ഡീസ് ഓപണറായിരുന്നു. കൂറ്റനടികളുമായി ടൂര്‍ണമെന്റിനെ ആവശം കൊള്ളിച്ച റസ്സലിന് പക്ഷേ നിര്‍ണായക പോരാട്ടത്തില്‍ സംപൂജ്യനായി മടങ്ങേണ്ടി വന്നു. ഐപിഎല്‍ ഈ സീസണില്‍ 510 റണ്‍സും 11 വിക്കറ്റുകളും സ്വന്തമാക്കിയ റസ്സല്‍ മികച്ച ഫോമിലായിരുന്നു. 52 സിക്‌സറുകളും താരം അടിച്ചെടുത്തു. എന്നാല്‍ മുംബൈക്കെതിരെ താരം സംപൂര്‍ണ പരാജയമായി മാറുന്ന കാഴ്ചയായിരുന്നു.