ഗോളടിയില്‍ അര്‍ജന്റീന ഇതിഹാസം മറഡോണയെ പിന്തള്ളി ഡ്രീസ് മെര്‍ടന്‍സ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th May 2019 10:51 AM  |  

Last Updated: 06th May 2019 10:51 AM  |   A+A-   |  

napoli

 

മിലാന്‍: അര്‍ജന്റീന ഇതിഹാസം ഡീഗോ മറഡോണയെ മറികടന്ന് ബെല്‍ജിയം താരം ഡ്രീസ് മെര്‍ടന്‍സ്. നാപോളിക്കായി ഏറ്റവും കൂടുതല്‍ സീരി എ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയിലാണ് മെര്‍ടന്‍സ് മുന്നില്‍ കയറിയത്.

ക്ലബിന്റെ ഇതിഹാസ താരമായ മറഡോണ 1984 മുതല്‍ 1991 വരെ കളിച്ച് സീരി എയില്‍ ടീമിന് 81 ഗോളുകളാണ് നേടിയത്. ഈ നേട്ടമാണ് 82 ഗോളുകളാക്കി ഉയര്‍ത്തി മെര്‍ടന്‍സ് മറികടന്നത്. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ സീരി എ ഗോള്‍ സ്‌കോററായും മെര്‍ടന്‍സ് മാറി. 1929 മുതല്‍ 35 വരെ കളിച്ച അന്റോണിയോ വോജകാണ് ഈ പട്ടികയില്‍ മുന്നില്‍ 102 ഗോളുകളാണ് താരം നേടിയത്. 100 ഗോളുകളുമായി മരെക് ഹംസികാണ് രണ്ടാമത്.  

സീരി എ പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള നാപോളി കഴിഞ്ഞ ദിവസം കഗ്ലിയാരിയെ 2-1ന് കീഴടക്കിയ പോരാട്ടത്തില്‍ ഒരു ഗോള്‍ നേടിയാണ് മെര്‍ടന്‍സ് മറഡോണയെ പിന്നിലാക്കിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം 85ാം മിനുട്ടില്‍ മെര്‍ടെന്‍സ് ഹെഡ്ഡറിലൂടെ നേടിയ ഗോളില്‍ നാപോളി സമനില പിടിക്കുകയായിരുന്നു. 90ാം മിനുട്ടില്‍ വിജയ ഗോളും അവര്‍ വലയിലാക്കി. 

2013ല്‍ ഡച്ച് ക്ലബ് പിഎസ്‌വി എന്തോവനില്‍ നിന്നാണ് മെര്‍ടന്‍സ് നാപോളിയിലെത്തിയത്.